0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 7

Author : odiyan Read All Parts 279

വൈകിയേ “

“ ഞാൻ ഒന്നുരണ്ട് വഴിക്ക് പോയി ഇവനെ കൂട്ടാൻ വൈകി “

“ നിന്നോട് ഞാൻ 6 മണിക്ക് ഇവിടെ എത്തണം എന്ന് പറഞ്ഞതല്ലേ “

“ ആ ഞാൻ പറഞ്ഞില്ലേ ഒന്ന് രണ്ട് സ്ഥലത്ത് പോയി എന്ന് അതുവഴി അവനെയും കൂട്ടി വന്നപ്പോ പിന്നേം വൈകി “

“ എന്നാ ഒരു കാര്യം ചെയ് അവനൊരു ബൈക് വാങ്ങിച്ചു കൊടുത്തേക്ക്. ഇനി ഇവനെ കത്ത് ഒരാളും നിൽക്കണ്ട ഇവനും ആരേം കത്ത് നിൽക്കണ്ട “

വീടിനകത്തേക് കേറാൻ തുടങ്ങിയ എനിക് അത് കേട്ടപ്പോൾ വളരെ അധികം സന്തോഷം ആയി

അത് കേട്ട് ഞാൻ ചെറിയച്ഛനെ ഒന്ന് നോക്കി

ചെറിയച്ഛൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച് ഉള്ളിലേക് കയറിക്കോളാൻ പറഞ്ഞു .

ഞാൻ കയറിയപ്പോൾ തന്നെ ചെറിയച്ഛനും വന്നു

“ ഡാ അച്ഛൻ എന്നോടുള്ള ദേഷ്യത്തിന്ടെ പുറത്ത് ഓർക്കാതെ പറഞ്ഞതാണ് , ഇപ്പൊ എന്തെങ്കിലും ചോദിച്ച ആ വാക്ക് മാറ്റും , നിനക്ക് ബൈക് വേണോ “

“ വേണോന്നോ … കിട്ടിയ തകർക്കും ഞാൻ “

“ ആ … എങ്കിൽ നാളെ തന്നെ പോയി നോക്കാം , അച്ഛൻ ഇങ്ങനൊരു ഡയലോഗ് അടിച്ചതുകൊണ്ട് പുള്ളിയെകൊണ്ട് തന്നെ ഞാൻ പൈസ കൊടുപ്പിച്ചോളാം , ഒക്കെ “

“ഓകെ”

ഞങ്ങൾ രണ്ടും കൈക്കടിച്ചു ചിരിച്ചുകൊണ്ട് മുറികളിലേക്ക് കയറി “

“ പോകാം “

“എങ്ങോട്ട് “

“കുളിക്കുന്നില്ലേ “

“കുളിക്കണോ…. “

“അയ്യേ … നാറുന്നു ശവം “

“ ശവം നിന്റെ തന്ത”

“ ദേ .. അച്ഛന് പറഞ്ഞാലുണ്ടല്ലോ “

“ എന്റെ അമ്മായി അപ്പനെ ഞാൻ എനിക്ക് തോന്നിയത് പറയും “

“ അയ്യട അങ്ങനെയിപ്പോ പറയണ്ട “

“നീ പോടി “

“ ദേ .. വരുന്നുണ്ടേൽ വാ , ഞാനിപ്പോ പോകും”

“ ഓ പിന്നെ “

അതും പറഞ്ഞവർ കുളത്തിലേക്ക് നടന്നു

“ അമ്മു … നാളെ മിക്കവാറും എനിക്കൊരു ബൈക്ക് കിട്ടും … “

💬 Comments

View all comments