0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 7

Author : odiyan Read All Parts 282

തുണി വയ്ക്കും അവിടെ , പിന്നെ കടയിൽ നിന്ന് പാഡ് വാങ്ങിക്കാൻ കിട്ടും “

“ എന്നിട്ട് ഇപ്പോ എന്താ വച്ചേക്കുന്നെ “

“അയ്യേ പോ ചെക്കാ “

“പറ അമ്മു “

“ തുണി “

“ അതെന്നാ പാഡ് വച്ചുടെ “

“ വീട്ടിൽ ഉള്ളപ്പോ എന്തിനാ അതൊക്കെ വാങ്ങിച്ചു വയ്ക്കുന്നെ ,വെറുതെ പൈസ കളയാൻ “

“ ഞാൻ നാളെ വരുമ്പോ വാങ്ങിക്കാം “

“ അയ്യോ എന്തിന് “

“ നിനക്ക് വയ്ക്കാൻ നീ അത് വച്ചാ മതി “

“ ഈശ്വര ഇ പട്ടി നാണം കെടുത്തും . അതൊന്നും അങ്ങനെ ഉപയോഗിക്കുന്നത് നല്ലതല്ല , തുണിയാ ഏറ്റവും നല്ലത് “

“ ഞാൻ വാങ്ങിക്കും എന്ടെ ഭാര്യക്ക് , അത് ഒരു ഭർത്താവിന്റെ കടമയ “

“ ദേ അപ്പുവേട്ടാ എനിക്ക് അതിന്റെ ആവശ്യമൊന്നും ഇല്ല ഇനി വേണേൽ ഞാൻ കുഞ്ഞമ്മേടെ കൈൽ നിന്നും വങ്ങിച്ചോളും “

“ കുഞ്ഞമ്മയ്ക് കുഞ്ഞമ്മേടെ കെട്ടിയോൻ വാങ്ങിച്ചു കൊടുത്തതാ നിനക്ക് ഞാൻ ഉണ്ട് കേട്ടോ “

“ എന്തേലും കാണിക്ക് പറഞ്ഞാലും കേൾക്കില്ല “

“ കുറച്ച് നേരം ഇവിടെ കിടക്കുവോ അമ്മുട്ടീ “

“ ഇല്ല … ഈ അവസ്ഥയിൽ മോന്റെ കൂടെ കിടക്കാൻ പറ്റില്ല മോനെ , ഞാൻ പോകുവാ ഉറങ്ങണം , മോനും ഉറങ്ങിക്കോട്ടൊ”

“ഉം…. “

“ ഗുഡ് നൈറ്റ്”

“ ഗുഡ് നൈറ്റ്”

അവൾ മുറിയിലേക്കും അവൻ കാട്ടിലിലും കിടന്ന് നേരം വെളുപ്പിച്ചു .

“ അപ്പു ചേട്ടായി … അപ്പു ചേട്ടായി എണീക്ക്‌ “

അതുലിന്ടെ വിളികേട്ടാണ് അപ്പു എഴുന്നേറ്റത്

“ എന്താടാ മോനെ ..”

“ എണീക്ക്‌ … “

“ നിങ്ങളെന്താ നേരത്തെ “

“നേരത്തെയോ സമയം 8 കഴിഞ്ഞല്ലോ “

“ അയ്യോ എന്നിട്ട് അമ്മു എന്താ എന്നെ വിളികഞ്ഞെ “

“ അമ്മു ചേച്ചിയും നല്ല ഉറക്കമായിരുന്നു .. ഞങ്ങള് വിളിച്ചിട്ടാ എഴുന്നേറ്റേ …”

അപ്പുവേകം ചാടി എഴുന്നേറ്റു

💬 Comments

View all comments