0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 292

ചെന്നു നിന്നു . അവിടെ നിന്നും നോക്കിയാൽ നിൽപാടം കാണാം . അവിടെ പണി എടുക്കുന്ന പണിക്കാരെയും .

പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ വാഴ തോട്ടത്തിൽ നിന്നും ചെറിയച്ഛൻ ഒരു കുലയും കൊത്തി കയറി വരുന്നുണ്ടായിരുന്നു.  എന്നെ ഒന്ന് നോക്കി ചിരിച്ച് ചെറിയച്ഛൻ അടുക്കളയിലേക് പോയി .

പല്ലുതേച്‌ കിണറ്റിൽ നിന്നും ഒരു തോട്ടി വെള്ളം കോരി വായും മുഖവും കഴുകി . ആ തണുത്ത കാറ്റിന്റെ കൂടെ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി . ചുറ്റിനും കാറ്റിന്റെ താളത്തിൽ ആടി ഉലയുന്ന ഇലകളുടെയും മരങ്ങളുടെയും , പക്ഷികളുടെയും കിളികളുടെയും ശബ്ദം മാത്രം .

കുറച്ച് നേരം ആ കിണറിന്റെ വക്കിൽ കയറി ചുമ്മാ ഇരുന്ന് ആ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു.

“ ഡാ ചെക്കാ കിണറ്റിൻ വക്കത്തിരുന്ന് എന്തോ ആലോജിക്കുവാ “

അതിന് മറുപടിയായി ഒരു ചിരി മാത്രമാണ് ഞാൻ കുഞ്ഞമ്മയ്ക്ക് നൽകിയത് . കുഞ്ഞമ്മ അകത്തേക്ക് പോയപ്പോൾ ഞാൻ വീണ്ടും ഓരോന്നൊക്കെ ചിന്തിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചു എന്റെ അടുത്തേക്ക് വന്നു .

“ ഏട്ടാ .”

“ഉം …”

“ ചായകുടിക്കുന്നില്ലേ “

“ഉം കുടിക്കാം “

“ നിങ്ങള് കഴിച്ചോ “

“ ഞാൻ കഴിച്ചു , അമ്മുചേച്ചി കഴിച്ചില്ല , ചേട്ടൻ വന്നിട്ടെ കഴിക്കുന്നുള്ളൂ എന്നാ പറഞ്ഞേ “

“ ഉം … “

“ ചേച്ചി പോകുന്നതിൽ വിഷമം ഉണ്ടല്ലേ എന്റെ ഏട്ടന് “

“ ഉം …”

കുഞ്ചു പിന്നീട് ഒന്നും ചോദിച്ചില്ല , കുറച്ച് കഴിഞ്ഞപ്പോൾ അമ്മു വന്നു ഞങ്ങൾക്കരികിലേക്ക് .

“ കഴിക്കുന്നില്ലേ “

“ കഴിക്കാം “

“ പിന്നെന്താ ഇവിടെ ഇരിക്കുന്നെ . വാ “

“ കുഞ്ചു മോള് പോയി

💬 Comments

View all comments