0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 280

മോനെ അപ്പു നിനക്കും അവൾക്കും പ്രായം തികഞ്ഞതാ 'അമ്മ എന്തിനെ പേടിച്ചിട്ടാണ് ഇത്രയൊക്കെ പ്രശ്നം ഉണ്ടാക്കിയത് എന്ന് നിനക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളു . “

“ ചെറിയച്ചാ എനിക്കത് മനസിലാകും പക്ഷെ സത്യാവസ്ഥ എന്താന്ന് അറിഞ്ഞിട്ടാണേൽ കുഴപ്പം ഇല്ല ഇത് ചുമ്മാ “

“ ഡാ അപ്പു നിങ്ങൾ തമ്മിൽ തെറ്റായരീതിയിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല “

“ കുഞ്ഞമ്മേ അതിന് ഞാൻ എന്താ ചെയ്തത് “

“ ആ ഇനി കൂടുതൽ പറയണ്ട . 'അമ്മ എന്നെ ഉൾപ്പടെ വഴക്ക് പറഞ്ഞു. അവള് അവനുള്ളതാണെങ്കിലും ഇപ്പഴേ ഒരുമിച്ച് കിടത്തിക്കൊ , പ്രായമായ 2 എണ്ണം ഇവിടുണ്ടെന്നുള്ള വിചാരം തന്തയ്ക്കും തള്ളയ്ക്കുമില്ല , ഞാൻ നിങ്ങളെ ശ്രെദ്ധിക്കറില്ല എന്നും പറഞ്ഞ് എന്നേം അങ്ങനെ എന്തൊക്കയോ “

“ അതിന് ഈ കോപ്പത്തി അമ്മു എന്തിനാ കരയുന്നേ “

” അവൾക്കിതെല്ലാം കേട്ട് സങ്കടം വന്നു , ഉച്ചയ്ക്ക് തൊട്ട് കരയാൻ തുടങ്ങിയതാ . “

“അച്ഛച്ഛൻ എന്താ പറഞ്ഞേ “

“ അച്ഛൻ എന്തോ ഈ കാര്യത്തിൽ ഒന്നും മിണ്ടിയില്ല . 'അമ്മ ഇത്രയ്ക്കും ദേഷ്യം പെടുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ , അയ്യോ ഇപ്പോ അമ്മേടെ അടുത്ത് പോകാൻ പേടിയാ എനിക്ക് “

“ അമ്മയ്ക്ക് ദേഷ്യം വന്നാ അതൊരു വരവാ മോളെ പണ്ടൊക്കെ ഇടയ്ക്ക് കാണാമായിരുന്നു ഇപ്പഴാ ഒന്ന് ഒതുക്കിയത് “

അവരങ്ങനെ പഴയ കാര്യം പറഞ്ഞ് തുടങ്ങിയപ്പോൾ അപ്പു താഴേക്ക് ഇറങ്ങി .

“ അച്ഛച്ചേ “

“ ഉം … “

“ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല “

“ അതിന് ചെയ്തൂന്ന് ആരാടാ പറഞ്ഞേ “

“ പിന്നെന്തിനാ അമ്മു കരയുന്നേ , അച്ഛമ്മ ഇവിടെ കിടന്ന് എല്ലാരോടും ദേഷ്യപെട്ടെ “

“ മോനെ അപ്പു നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല അത് ഈ വീട്ടിലെ എല്ലാവർക്കും അറിയാം . പക്ഷെ നിങ്ങൾ പോലും അറിയാതെ ഒരു തെറ്റ് സംഭവിച്ചാൽ അത് തിരുത്താൻ ഒരിക്കലും പറ്റില്ല

💬 Comments

View all comments