0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 285

ഉണ്ടാക്കി

“ അപ്പു “

“ ഉം.. “

“ നിനക്ക് ഇവൾ എന്നത് മറ്റെല്ലാവരെക്കാളും ആദ്യം പറഞ്ഞ് വച്ചത് ഞനാണ് . നിങ്ങൾ ഇപ്പഴും കുട്ടികളാണ തെറ്റായ ഒന്ന് നിങ്ങളിൽ നിന്ന് ഉണ്ടാവാൻ പാടില്ല , നിങ്ങളുടെ പ്രായത്തിൽ നിങ്ങൾ പോലും അറിയാതെ  വല്ലതും സംഭവിച്ചു പോയാൽ എന്ത് ചെയ്യും , നമ്മുടെ കുടുംബത്തിന്റെ അവസ്ഥ , തിരുത്താൻ പറ്റാത്ത തെറ്റാവില്ലേ അത് , കാര്യം ഇവൾ നിനക്കുള്ളതാണ് പക്ഷെ നിങ്ങൾക്ക് പ്രായം ആയിട്ടില്ല . പിന്നെ ഞാൻ ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞത് നിങ്ങൾക്ക് തന്നെയാ ഗുണം നിങ്ങളുടെ തന്തയ്ക്കും തള്ളമാർക്കും നിങ്ങളെ പറ്റി അല്പം ചൂട് കേറിക്കോളും , നിങ്ങളെ എത്രയും പെട്ടന്ന് കെട്ടിക്കണം എന്നുള്ള ചിന്ത വന്നോളും”

അത് കേട്ടപ്പോൾ അപ്പുവിന്റെ ദേഷ്യം അല്പം ഒന്ന് ശമിച്ചു. അമ്മുവും അപ്പുവും പരസ്പരം ഒന്ന് നോക്കി .

“ എന്റെ മോള് കരയണ്ടാട്ടോ “

“ഉം …”

“ അപ്പു നീ കഴിക്കുന്നില്ല “

“ആ …”

“ എന്നാ പോയി കുളിക്കാൻ നോക്ക് “

അതും പറഞ്ഞ് അച്ഛമ്മ പുറത്തേക്ക് നടന്നു .

“ അപ്പുവേട്ടാ 'അമ്മ വിളിച്ചിരുന്നു വൈകിട്ട് , നാളെ ചെല്ലാൻ പറഞ്ഞു “

അത് കേട്ടപ്പോൾ അപ്പു ഒന്ന് ഞെട്ടി .

“ ചെറിയമ്മ അറിഞ്ഞോ “

“ അറിയില്ല , സ്കൂൾ തുറക്കാൻ ആയില്ലേ നാളെ പോന്നേക്ക് എന്ന് പറഞ്ഞു. അച്ഛമ്മ സംസാരിച്ചിട്ട എന്നെ വിളിച്ചെ അറിഞ്ഞു കാണും .”

“ ബുധനഴ്‌ചയല്ലേ തുറക്കു അതിന് നാളെ തന്നെ പോണോ “

“എനിക്ക് അറിയില്ല “

അവൾ വീണ്ടും സങ്കടപ്പെട്ടു .

“ ചെറിയമ്മേനെ നാളെ ഞാനൊന്ന് വിളിച്ച് നോക്കട്ടെ “

അവൻ വിഷമിച്ചിരുന്നപ്പോൾ അപ്പു പുറത്തേക്കിറങ്ങി കുളിക്കാൻ കുളത്തിലേക്ക് പോയി .

കുളത്തിന്റെ പടിയിൽ ആ ഇരുട്ടിൽ അവൻ ഇരുന്നു . അമ്മു അതുമാത്രമായിരുന്നു അവന്റെ മനസ്സിൽ . ഇത്രയും ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന അമ്മു നാളെ തിരിച്ചു പോയാൽ ? .

അപ്പുവിന്റെ

💬 Comments

View all comments