0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10

Author : odiyan Read All Parts 288

, അവൻ വെള്ളത്തിൽ ശ്വാസം നിൽക്കുന്ന അത്രയും നേരം മുങ്ങി കണ്ണുതുറന്ന് നിന്നു .

അവനാ തണുത്ത ശരീരവും മരവിച്ച മനസുമായി ഇരുൾ വീണ വഴിയിലൂടെ വടക്കേടത്ത് വീട്ടിലേക്ക് അമ്മുവിനെ മാത്രം മനസിൽ ഓർത്ത് യാത്രികമായി നടന്നു നീങ്ങി.

വീടിൻടെ പടികൾ കയറുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ അവന് അനുഭവപ്പെട്ടു , മറ്റേതോ ഒരു ലോകത്ത് നിന്ന് നോക്കുമ്പോലെ തരിച്ചു നിന്ന് വീക്ഷിച്ചു. അമ്മു നടന്ന് വരുന്നു , മുഖത്തേക്ക് നോക്കി എന്തോ പറഞ്ഞു അവനത് കേട്ടില്ല മനസിലായില്ല .

അവൾ മുകളിലേക്ക് പടികൾ കയറി അവനും എന്തിനോ അവളുടെ പുറകെ , അവൾ മുറിയിൽ കയറി അവന് മുണ്ടും ഷർട്ടും എടുത്ത് കൊടുത്തു. അവനത് വാങ്ങി തികച്ചും യാന്ത്രികമായി അത് ഉടുത്ത് കട്ടിലിലേക്ക് കയറി കിടന്നു.

“ എന്നതാ അപ്പുവേട്ടാ ഭക്ഷണം ഒന്നും കഴിക്കുന്നില്ല “

അവൻ പതിയെ തിരിഞ്ഞ് അവളെ നോക്കി

“ഇതെന്നാ നേരത്തെ കിടക്കുന്നെ “

ഒന്നുമില്ല എന്ന അർഥത്തിൽ അവൻ ശബ്ദം ഉണ്ടാക്കി

“ എഴുനേൽക്ക് വാ കഴിക്കാം “

“ വേണ്ട “

“ ഇതെന്നാ , ഇന്നലേം കഴിച്ചില്ല ഇന്നും കഴിച്ചില്ല ,പറ്റില്ല വാ “

“ വിശപ്പില്ല “

“ അതൊന്നും പറഞ്ഞാൽ പറ്റില്ല , ദേ ഞാൻ ഉച്ചതൊട്ട് ഒന്നും കഴിച്ചില്ല നല്ല വിശപ്പുണ്ട് അപ്പുവേട്ടൻ കഴിച്ചില്ലേൽ ഞാനും കഴിക്കില്ല “

“അമ്മുവേചി ഭക്ഷണം കഴിക്കാം വാ “

“ ദേ വരുന്നു കുഞ്ചു “

“ ഈ ചേട്ടൻ എന്നാ ഇങ്ങനെ കിടക്കുന്നെ “

“ അറിയില്ല അപ്പുവേട്ടന് വേണ്ടന്ന് “

“ ആഹാ .. എന്ന പിടിക്ക് ചേച്ചി കൈൽ “

അവർ രണ്ടുപേരും അപ്പുവിന്റെ കൈൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു . അപ്പു മനസ്സില്ലാ മനസ്സോടെ അവരുടെ നിയന്ത്രണത്തിൽ

💬 Comments

View all comments