Chapter Title : ഒരു വീട്ടുജോലിക്കാരന്റെ കഥ [മാസ്റ്റര്‍]
വലത്തോട്ടു പോകണം മീനാക്ഷിയുടെ മുറിയില്‍ എത്താന്‍. ഉള്ളില്‍ ഭയം ഉണ്ടായിരുന്നു എങ്കിലും ഞാന്‍ വകവയ്ക്കാതെ നടന്നു. നടുത്തളത്തിന്റെ വരാന്തയില്‍ നിന്നും വലത്ത് രണ്ടാമത്തെ മുറി കൊച്ചമ്മയുടെയും അങ്ങുന്നിന്റെയും ആണ്. അങ്ങുന്ന് പക്ഷെ ഇന്ന് സ്ഥലത്തില്ല. ഞാന്‍ നടന്നു കൊച്ചമ്മയുടെ മുറിയുടെ വാതില്‍ കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ കതകിനു സമീപം, ഇരുട്ടില്‍ ഒരു രൂപം നില്‍ക്കുന്നത് കണ്ടു ഞെട്ടിപ്പോയി. അരണ്ടവെളിച്ചത്തില്‍ മഞ്ജരി കൊച്ചമ്മയെ ഞാന്‍ തിരിച്ചറിഞ്ഞു.
“ദീപു..നീ എവിടെ പോകുന്നു?”
കൊച്ചമ്മ വളരെ പതിഞ്ഞ സ്വരത്തില്‍, ഗൌരവത്തോടെ എന്നോട് ചോദിച്ചു. ഞാന്‍ ഭയന്ന് വിറച്ചു നിശ്ചലനായി നിന്നുപോയി. മീനാക്ഷി പറഞ്ഞിട്ടാണ് എന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം ആലോചിച്ചു എങ്കിലും അത് വേണ്ട എന്നെന്റെ മനസ് പറഞ്ഞു.
“കൊച്ചമ്മേ പുറത്തെ വാതില്‍ അടച്ചിട്ടില്ല..അത് പറയാന്‍ വന്നതാ ഞാന്‍...” വേഗം മനസ്സില്‍ തോന്നിയതുപോലെ ഞാന്‍ പറഞ്ഞു.
“അടച്ചിട്ടില്ലേ? ആ പെണ്ണ് മറന്നു കാണും...”
കൊച്ചമ്മയുടെ ദേഹത്ത് നിന്നും പെണ്ണിന്റെ മനംമയക്കുന്ന മദഗന്ധം എന്റെ മൂക്കിലേക്ക് കയറുന്നുണ്ടായിരുന്നു.
“നീ പൊക്കോ..ഞാന്‍ അടച്ചോളാം..”
അങ്ങനെ പറഞ്ഞിട്ട് കൊച്ചമ്മ അഴിഞ്ഞു കിടന്നിരുന്ന മുടി ഒന്നിളക്കി ഇട്ടു. ഞാന്‍ വേഗം തിരിഞ്ഞു നടന്നു. മീനാക്ഷി എന്നെ കാത്തിരിക്കുമോ എന്നൊരു സന്ദേഹം മനസ്സില്‍ ഉണ്ടായെങ്കിലും ഇനി അതാലോചിച്ചിട്ടു കാര്യമില്ല എന്നെനിക്ക് തോന്നി. ഞാന്‍ വേഗം ചെന്ന് എന്റെ ചായ്പ്പിലേക്ക് കയറി. ഒരു വശത്തുമാത്രം ഭിത്തിയുള്ള അതിന്റെ ഉള്ളില്‍ പുറത്ത് നിന്നും നിലാവിന്റെ വെളിച്ചം കയറുന്നുണ്ടായിരുന്നു. പിടയ്ക്കുന്ന മനസോടെ ഞാന്‍ ഉള്ളില്‍ കയറി എന്റെ കട്ടിലില്‍ ഇരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കൊച്ചമ്മ വന്ന് വാതില്ക്കല് നില്‍ക്കുന്നത് പൂര്‍ണ്ണനിലാവിന്റെ
💬 Comments
View all comments