Chapter Title : ഒരു വീട്ടുജോലിക്കാരന്‍റെ കഥ [മാസ്റ്റര്‍]
ഉള്ളില്‍ താന്‍ കയറിയിട്ടില്ല. കൊച്ചമ്മ അറിയാതെയാണ് മീനാക്ഷി തന്നെ ഉള്ളിലേക്ക് വിളിച്ചത് എന്നത് സ്പഷ്ടമാണ്. കാരണം അല്ലെങ്കില്‍ അവള്‍ ആഹാരം കഴിക്കുന്ന സമയത്ത് അത് പറഞ്ഞേനെ. ഇത് എന്നെക്കാണാന്‍ വേണ്ടി മാത്രമായി വന്നതാണ് അവള്‍. അല്ലാതെ വെള്ളം കുടിക്കാന്‍ ഒന്നുമല്ല. മുറിയിലുള്ള കൂജയില്‍ എന്നും ഞാനാണ് വെള്ളം നിറച്ചു വയ്ക്കുന്നത്.
പാത്രങ്ങള്‍ കഴുകുമ്പോള്‍ എന്റെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. ജോലി എല്ലാം തീര്‍ത്ത് ഞാന്‍ അടുക്കള പൂട്ടി ചായ്പ്പില്‍ കയറി വേറെ കൈലി എടുത്ത് ഉടുത്തു. പിന്നെ ഞാന്‍ ചെന്ന് വീടിന്റെ ഉള്ളിലേക്കുള്ള വാതിലില്‍ ഒന്ന് തള്ളി നോക്കി. അത് പൂട്ടിയിട്ടുണ്ടയിരുന്നില്ല. എന്റെ ഹൃദയമിടിപ്പ് അമിതമായി കൂടാന്‍ തുടങ്ങി.
തറവാട്ടിലെ മുറികളില്‍ ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. എല്ലാവരും ഉറങ്ങാന്‍ കിടന്നു കാണും എന്ന് ഞാന്‍ ഊഹിച്ചു. മെല്ലെ കതക് തുറന്നു ഞാന്‍ അകത്ത് കയറി. പോകുന്ന വഴിക്ക് തന്നെയാണ് മഞ്ജരി കൊച്ചമ്മയുടെ മുറിയും. കൊച്ചമ്മ കണ്ടാല്‍ കുഴപ്പമാകുമോ എന്ന് എനിക്ക് ആശങ്ക ഉണ്ടായിരുന്നു. അവരെങ്ങാനും എന്നെ കണ്ടാല്‍ മീനാക്ഷി വിളിച്ചിട്ടാണ് പോകുന്നത് എന്ന് പറഞ്ഞാല്‍ അവര്‍ തെറ്റിദ്ധരിക്കുമോ, എന്നെ ജോലിയില്‍ നിന്നും പറഞ്ഞു വിടുമോ തുടങ്ങിയ ശങ്കകളും എനിക്കുണ്ടായിരുന്നു. എന്തായാലും അവള് പറഞ്ഞിട്ടാണല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ ഉള്ളില്‍ കയറി. അല്പം മുന്‍പിലുള്ള നടുത്തളത്തിന്റെ വരാന്തയിലൂടെ വലത്തോട്ടു പോകണം മീനാക്ഷിയുടെ മുറിയില്‍ എത്താന്‍. ഉള്ളില്‍ ഭയം ഉണ്ടായിരുന്നു എങ്കിലും ഞാന്‍ വകവയ്ക്കാതെ നടന്നു. നടുത്തളത്തിന്റെ വരാന്തയില്‍ നിന്നും വലത്ത് രണ്ടാമത്തെ മുറി കൊച്ചമ്മയുടെയും അങ്ങുന്നിന്റെയും ആണ്. അങ്ങുന്ന് പക്ഷെ ഇന്ന് സ്ഥലത്തില്ല. ഞാന്‍ നടന്നു കൊച്ചമ്മയുടെ മുറിയുടെ വാതില്‍ കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ കതകിനു സമീപം, ഇരുട്ടില്‍ ഒരു രൂപം നില്‍ക്കുന്നത് കണ്ടു ഞെട്ടിപ്പോയി. അരണ്ടവെളിച്ചത്തില്‍ മഞ്ജരി കൊച്ചമ്മയെ ഞാന്‍ തിരിച്ചറിഞ്ഞു.
“ദീപു..നീ എവിടെ പോകുന്നു?”
കൊച്ചമ്മ വളരെ പതിഞ്ഞ സ്വരത്തില്‍, ഗൌരവത്തോടെ എന്നോട് ചോദിച്ചു. ഞാന്‍ ഭയന്ന് വിറച്ചു നിശ്ചലനായി നിന്നുപോയി. മീനാക്ഷി പറഞ്ഞിട്ടാണ് എന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം ആലോചിച്ചു എങ്കിലും അത് വേണ്ട എന്നെന്റെ മനസ് പറഞ്ഞു.
“കൊച്ചമ്മേ പുറത്തെ വാതില്‍ അടച്ചിട്ടില്ല..അത്
💬 Comments
View all comments