Chapter Title : ഒരു വേശ്യയുടെ ആത്മകഥ
നോക്കികോളം അച്ഛനെ പിന്നെ കണ്ടാൽ മതിയല്ലോ... ഞാൻ പറഞ്ഞു ശരി ഞാൻ കാണിച്ചു തരാം.... അങ്ങനെ ഞാനും അവരുടെ കൂടെ പോയി സ്ഥലം കാണിച്ചു കൊടുത്തു.... അവർ എല്ലാം കണ്ട ശേഷം പറഞ്ഞു ശരി മോളെ എന്നാൽ അച്ഛനോട് പറഞ്ഞേക് ഞങ്ങൾ വന്നിരുന്നു എന്ന് ഞങ്ങൾ ഇനി അച്ചൻ ഉള്ളപ്പോൾ വരാം എന്ന് പറഞ്ഞു... അപ്പോഴാണ് പെട്ടന്ന് ഒരു ശക്തമായ കാറ്റും മഴയും വന്നത് അവരും ഞാനും ഓടി വീട്ടിന്റെ വരാന്തയിൽ കയറി... അപ്പോഴാണ് ഞാൻ മറ്റേ ആളെ നോക്കിയത് അയാൾ കുറെ സമയമായി എന്നെ തന്നെ നോക്കി നിൽക്കുകയാണ്... അത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി... മഴയുടെ ശക്തി കൂടി വന്നു... അയാൾ പറഞ്ഞു രവി ഇ മഴ പോകുമെന്ന് തോന്നുന്നില്ല എന്താ ചെയുക... മോളെ ഇവിടെ കുടയുണ്ടോ... ഞാൻ പറഞ്ഞു നോക്കട്ടെ... അകത്തുണ്ടോ എന്ന്.. ഞാൻ അകത്തു കയറി അവിടെ എന്റെ കുട ഉണ്ടായിരുന്നു അത് ഞാൻ എടുത്തു അയാൾക്കു കൊടുത്തു.... അയാൾ പറഞ്ഞു അത്യാവശ്യം ആയി പോകാനുള്ളത് കൊണ്ട മഴ പോയാൽ രവി കുട കൊണ്ട് വന്നു തരും കേട്ടോ മോളെ... ഞാൻ പറഞ്ഞു ശരി... രവി അപ്പോഴും എന്നെ തന്നെ നോക്കി നിൽപ്പാണ് അങ്ങനെ അവർ കുടയും എടുത്തു പോയി... ഞാൻ വീണ്ടും വായന തുടർന്നു... കുറച്ചു വായിച്ചു ഞാൻ തുണി അലക്കാൻ പോയി മഴ പോയി മാനം തെളിഞ്ഞു പതിയെ വെയിൽ വന്നു അപ്പോഴാണ് മുൻ വശത്തു നിന്നു ആരോ വിളിച്ചത്.... ഞാൻ അലക്കൽ നിർത്തി അവിടേക്കുപോയി.. അത്
💬 Comments
View all comments