Chapter Title : ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്
ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്
സ്ഥലം
6/8/2015
കഴിഞ്ഞ രാത്രി വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിന ാൽ വീട്ടിൽ തന്നെ ആയിരുന്നു. രാവിലെ എഴുന്നേറ്റ് അപ്പുവിനും മാളൂനും ഇഷ്ടപ്പെട്ട മുളക് കുറച്ച തേങ്ങാച്ചമ്മന്തിയും ദോശയും ഉണ്ടാക്കി കൊടുത്തു. രാവിലെ തന്നെ
തള്ള ചൊടിപ്പിക്കുന്ന എന്തൊക്കെയോ പറഞ്ഞുതുടങ്ങി..ഞാനതൊന്നുംമാക്കിയില്ല..
മകൻ ഉപേക്ഷിച്ച ഈ അകന്ന ബന്ധുവായ തള്ള കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ രാത്രി ജോലിക്ക് പോകുംപോൾ എന്റെ മക്കൾ തനിച്ചാവുമായിരുന്നു... മക്കളെ സ്കൂളിൽ പറഞ്ഞയച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കൊരു കോൾ വന്നു. സ്ഥലം എസ്.ഐ സാറാണ്.. രാവിലെ ഒരു പതിനൊന്ന് ആകുമ്പോളേക്കും വീട്ടിൽ വരണം
ഭാര്യ തിരുവനന്തപുരത്ത് ഒരു സെമിനാറിനു പോയേക്കുകയാണ്, പിള്ളേര് സ്കൂളിലും പോയി, ഇവിടെ ആരും ഇല്ല എന്നൊക്കെ പറഞ്ഞു. പോലീസുകാരനാണെങ്കിലും
നെറിവുള്ളവനാണ് . കാശ് കൃത്യമായി തരും.. ഇന്ന് ആദ്യമായാണ് അയാൾ തന്റെ സ്വന്തം വീട്ടിലേക്ക് എന്നെ വിളിച്ചത്.. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു.
നടന്ന് കവലയിൽ എത്തിയപ്പോൾ ഒരാൾകൂട്ടം. നോക്കിയപ്പോൾ അംബികാ രാജീവൻ ആണ്, രാജീവൻ വക്കീലിന്റെ ഭാര്യ..... സ്ത്രീകളുടെ ഉന്നമനത്തിനും രക്ഷണത്തിനുമായി
തൂലികയും നാവും പടവാളാക്കിയ വനിത... ഫെമിനിസ്റ്റ്, ഫീമെയിൽ ഷോവനിസ്റ്റ് എന്നൊക്കെ അവരെ ആളുകൾ വിശേപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വാക്കുകളുടെ
ശരിയായ അർത്ഥം എനിക്ക് അറിയില്ലെങ്കിലും അവരോട് ഒരു ബഹുമാനം എന്റെയുള്ളിൽ ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാനാ കവലപ്രസംഗം കുറച്ച് നേരം കേട്ട്നിന്നത്.... സ്ത്രീ അപലയല്ല, അവൾ നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങേണ്ടവൾ അല്ല എന്നൊക്കെയുള്ള സ്ഥിരം ഡയലോഗ്സ് ആയിരുന്നു. ഇടയിൽ അവർ ഒന്നുകൂടി പറഞ്ഞു." സ്ത്രീ ഇന്ന് പുരുഷനിൽ നിന്നും പൂർണമായ സ്വാതന്ത്ര്യം നേടിയിരിക്കുന്നു.
ഞങ്ങളുടെ സംഘടനകൾ ശക്തി പ്രാപിച്ചിരിക്കുന്നു. വരും നാളുകളിൽ ഇവിടെ പുരുഷ മേൽക്കോയ്മ പരിപൂർണമായി ഇല്ലാതാവും...." കേട്ട് നിൽക്കാൻ അധികം സമയം
ഇല്ലാതിരുന്നതിനാൽ ഞാൻ അവിടെ നിന്നും നടന്ന് നീങ്ങി. ഒരു സംശയം മാത്രം ഉള്ളിൽ ബാക്കിയായി... അവർ പറഞ്ഞതു പോലെ പുരുഷ മേൽകോയ്മ ഇല്ലാതായാൽ ഇനി സ്ത്രീ പുരുഷനെ താലിചാർത്തുമോ ആവോ?അങ്ങനെ എസ്.ഐ സാറിന്റെ വീട്ടിൽ
എത്തി കൊതി മൂത്ത് നിൽക്കുന്ന പെരുംപാമ്പിനെ പോലെ അയാളെന്നെ
💬 Comments
View all comments