Chapter Title : ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്
വിഴുങ്ങി...
വയറു നിറഞ്ഞ ആ പാമ്പ് ചുരുണ്ടുകൂടി കിടന്നപ്പോൾ ഞാൻ ഭിത്തിയിൽ തുങ്ങിക്കിടന്ന അയാളുടെ വിവാഹ ഫോട്ടോ ശ്രദ്ധിച്ചു. സുന്ദരിയായ പെൺകുട്ടി. ഞാൻ അയാളോട് ഒരു
മറയുമില്ലാതെ ചോദിച്ചു... ഇത്രയും നല്ല ഒരു ഭാര്യ ഉൺടായിട്ടും സാറെന്തിനാ എന്നെ ഇടക്ക് വിളിക്കുന്നത്? അയാളുടെ മറുപടി കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്.. " ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണൂന്നത് എനിക്ക് ഇഷ്ടമല്ല..." ശരിയായിരിക്കും
എന്റെ കെട്ടിയോന് വേറെ നല്ല കൂട്ട് കറികൾ കിട്ടിയതുകൊണ്ടാവും എന്നേം പിള്ളേരേം ഇട്ടിട്ട് പോയത്... അവസാനം കൃത്യമായ കാശും തന്ന് സാറെന്നെ പറഞ്ഞു വിട്ടു. വീട്ടിൽ
എത്തിയപ്പോൾ കുട്ടികൾ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ അവരോട് കുശലം പറഞ്ഞിരിക്കുംപോൾ ആണ് അടുത്ത കോൾ വന്നത്.. ഏജന്റ് രാമേശനാണ്... ഗ്രീൻ പാർക്ക്
ഹോട്ടലിൽ ഒരു കസ്റ്റമറെ കിട്ടി.
ബോംബെയിലെ മലയാളിയായ ഒരു കാശുകാരനാണ് പോലും... രാത്രി ഒൻപത് മണി കഴിഞ്ഞ് എനിക്ക് തിരിച്ചു പോരാം.. അതു വരെ മതി..
ഞാൻ അധികം താമസിയാതെ വീട്ടിൽ നിന്നും ഇറങ്ങി. ഹോട്ടലിന് മുന്നിൽ എത്തി. രമേശൻ അവിടെയുണ്ടായിരു ന്നു. ആദ്യമായിട്ടാണ് ഞാൻ ഈ ഹോട്ടലിൽ കയറുന്നത്. ഫൈവ് സ്റ്റാർ ആണു പോലും. രമേശൻ എന്നെ കസ്റ്റമറുടെ അടുത്ത് എത്തിച്ച് തിരിച്ചു പോയി... ആർത്തി കുറഞ്ഞ ഒരു പാമ്പായിരുന്നു അയാൾ. ഒരുപാട് നേരം സംസാരിച്ചതിനു ശേഷമാണ് അയാളെന്നെ വിഴുങ്ങിയത്... ഇടയ്ക്ക് അയാൾ എന്റെ കണ്ണൂകളിലേക്ക് നോക്കി ചോദിച്ചു നിനക്ക് ക്ലാരയെ അറിയാമോ എന്ന്... ഞാൻ
ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ആരാണ് ക്ലാര എന്ന ചോദ്യത്തിന് അയാളൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത് . എല്ലാം കഴിഞ്ഞ് കൃത്യമായ കാശും മേടിച്ച് ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി. തൊട്ടടുത്ത റൂമിലേക്ക് ഒരാളുടെ കൈ പിടിച്ച്നടന്ന് കയറിപ്പോയ സ്ത്രീയെ എവിടെയോ കൺടതു പോലെ... അതേ ഇത് അവൾ തന്നെയാണ്... എസ്.ഐ സാറിന്റെ വീട്ടിലെ ഫോട്ടോയിൽ കണ്ട സ്ത്രീ.. അയാളുടെ തിരുവനന്തപുരത്ത് പോയ അതേ ഭാര്യ... ഒരു ഞെട്ടലോടെയാണ് ഞാൻ ലിഫ്റ്റിൽ കയറിയത്... ഇവൾക്കും
ചിലപ്പോ എസ്.ഐ സാർ പറഞ്ഞത് പോലെ ദിവസേനയുള്ള കറിമടുത്തിട്ടുൺടാവും... ലിഫ്റ്റിൽ ഞാൻ
💬 Comments
View all comments