Chapter Title : ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്
താഴെയെത്തി.. ഹോട്ടലിന് പുറത്തേക്ക് നടന്നു. വഴിയിൽ കണ്ട ഒരു
ഹോട്ടലിൽ കയറി മക്കൾക്ക് വേണ്ടി ഭക്ഷണം മേടിച്ച് ഇരുളിലൂടെ നടന്നു.അറിയാതെ എന്റെ കണ്ണിൽ ഒരു കാഴ്ച കുരുങ്ങി.. ഇരുളിൽ ഒരു കാറിന് മറവിൽ നിന്ന് പരസ്പരം ചുംബിക്കുന്ന രണ്ട് പേർ... അതിലെ സ്ത്രീ എനിക്ക് പരിചിത ആയിരുന്നു.
സ്വതന്ത്രയായ അംബികാ മാഡം. പക്ഷേ കൂടെയുൺടായിരുന്നത് അവരുടെ ഭർത്താവ് വക്കീൽ സാർ ആയിരുന്നില്ല. കണ്ണിലുടക്കിയകാഴ്ച മായിച്ചു കളഞ്ഞ് ഞാൻധൃതിയിൽ നടന്നു. സത്യത്തിൽഇതായിരുന്നോ അവർ പറഞ്ഞസ്വാതന്ത്ര്യം എന്ന ഒരു ചോദ്യം
മാത്രം ബാക്കിയായി.ഇപ്പോൾ ഞാൻ വീട്ടിലാണ്... കുട്ടികൾ ഉറങ്ങി. ഇന്നത്തെ ഈ ഡയറിയും ഞാനിവിടെ എഴുതിത്തീരുകയാണ്.അതിനു മുൻപ് ഒരു കാര്യം... എന്നെ
മാത്രമേ വരും നാളുകളിലും ജനം വേശ്യയെന്ന് വിളിക്കൂ.. കാരണം ഞാൻ മാത്രമാണ് വേശ്യ... അവർ ഭാര്യയാണ്, അമ്മയാണ് ഉദ്യോഗസ്ഥരാണ്, വലിയ ആളുകളുടെ
ഭാര്യമാരാണ്.. ഞാനാണ് വേശ്യ...ഞാൻ മാത്രമാണ് വേശ്യ...
💬 Comments
View all comments