Chapter Title : ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]
അങ്ങനെ പറഞ്ഞെ?
ശാലു : അപ്പൊ പിന്നെ ഇവൻ അടിക്കുവാണോ വേണ്ടത്.
കിച്ചു : അടി മതിയായി. തലവേദന. അല്ലാതെ വേറൊന്നുല്ല.
ശാലു : ഇത് ക്ഷമിക്കാം. ഇനി ഇങ്ങനൊന്നും പാടില്ല. ആദ്യം നീ വളരട്ടെ. ഒരു ജോലിയൊക്കെ കണ്ടുപിടിക്ക്.
കിച്ചു : കണ്ടു പിടിച്ചാൽ അടിക്കാമോ? (കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു)
പൂർണ : എന്റമ്മേ. ഈ പറഞ്ഞതൊന്നും ഇവൻ ഉൾക്കൊണ്ടിട്ടില്ല. ചിരി കണ്ടില്ല. രണ്ടെണ്ണം കൊടുക്കിവാണ് വേണ്ടത്.
ജിഷ്ണു : അമ്മയേക്കാൾ ഇത് കേട്ടപ്പോ കലിപ്പായത് ഇവളാണ്.
കിച്ചു : ചേട്ടത്തി അമ്മയുടെ സ്ഥാനം ഏറ്റെടുത്തോ?
പൂർണ : ചിരിക്കുന്നോ?. ഞാനെന്താ വല്ല തമാശേം പറഞ്ഞോ? മുട്ടേന്ന് വിരിഞ്ഞില്ല. അപ്പോഴേക്കും തുടങ്ങി.
അപ്രതീക്ഷിതമായി പൂർണ ദേഷ്യത്തോടെ സംസാരിക്കുന്നത് കേട്ടപ്പോ കിച്ചു വല്ലാതായി. അതും വീട്ടിലെ എല്ലാവരും ഒരുമിച്ചുള്ളപ്പോൾ.
ശാലു : ഞാനൊന്നും പറഞ്ഞിട്ട് കാര്യമില്ല മോളെ. നീ പറഞ്ഞാലെങ്കിലും വല്ലോം മനസിലാകുവോന്ന് നോക്കാം.
കിച്ചു : പറയാൻ മാത്രം ഞാനൊന്നും ചെയ്തില്ല.
പൂർണ : വീടിന്റെ മുറ്റത്തിരുന്ന് ആരുടെയോ കൂടെ കള്ളും കുടിച്ച് വന്നിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ.
കിച്ചു : വാസു അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
പൂർണ : ഏതങ്കിൾ ആയാലും. അയാള് വല്ലോരോടും പറഞ്ഞ് എന്റെ വീട്ടിലെങ്ങാനും അറിഞ്ഞാലുണ്ടല്ലോ. നാണക്കേടാ എനിക്ക്.
കിച്ചുവിന്റെ കണ്ണാകെ നിറഞ്ഞു. അവൻ ആരും കാണാതെ അത് തുടച്ചു മാറ്റി. ഇത്രേം പേരുടെ മുന്നിൽ കൊച്ചായപോലെ. അമ്മയാണേൽ അങ്ങോട്ട് എന്തേലും പറയായിരുന്നു. ഇതൊന്നും പറയാനും കിട്ടുന്നില്ല.
കിച്ചു : ഇനി കുടിക്കില്ല.
പൂർണ പറയുന്നത് കേൾക്കാൻ നിൽക്കാതെ ആരുടെയും മുഖത്ത് നോക്കാതെ അവൻ റൂമിലേക്ക് നടന്നു
പൂർണ : ഉണ്ടായില്ലേൽ നിനക്ക് കൊള്ളാം. ആദ്യം മൂക്കിന് കീഴെ വല്ലോം കിളിർക്കട്ടേ.
ജിഷ്ണു : ഇച്ചിരി കൂടിപ്പോയോ?
ശില : ചേട്ടന് വിഷമം ആയിന്നാ തോന്നണേ. കണ്ണൊക്കെ നിറഞ്ഞു.
ശാലു : നല്ലതാ പൂർണേ. ഒരാളെയെങ്കിലും പേടി വേണം. ജിഷ്ണുന് പേടി ഉണ്ടായിരുന്നു. കിച്ചൂന് അതില്ല. അതെങ്ങനാ അച്ഛനല്ലേ എല്ലാത്തിനും വളംവച്ച് കൊടുക്കുന്നത്.
ബാബു : എന്നെ വെറുതെ വിട്. അച്ഛൻ
💬 Comments
View all comments