Chapter Title : ഒരു വിജ്രംഭിച്ച ഫാമിലി ഡ്രാമ 1 [റിഷി ഗന്ധർവ്വൻ]
ഉണ്ടാക്കാൻ നിനക്കെന്താ ഇത്ര താല്പര്യം? അച്ഛനറിയാതെ അതീന്ന് ഊറ്റാനാണോ?”
“ഒന്ന് പോടീ. അച്ഛൻ ഇത്രേം കഷ്ടപ്പെട്ട് ഓടിനടന്നിട്ട്, ഇന്നൊരു പെഗ് അടിക്കാൻ നോക്കുമ്പോ അത് അമ്മയ്ക്ക് ഒറ്റികൊടുക്കാൻ മാത്രം ദുഷ്ടനല്ല ഞാൻ. പിന്നേയ്.. എനിക്ക് വേണമെങ്കിൽ എന്റച്ഛൻ തരും. ഊറ്റേണ്ട കാര്യമൊന്നും ഇല്ല.”
“ഇപ്പ തരും നോക്കി നിന്നോ. നിങ്ങളച്ചനും മോനും എന്തോ ചെയ്തോ. ഞാൻ ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ല. അമ്മ വരുന്നതിന് മുന്നേ എടുത്തോണ്ട് പോകാൻ നോക്ക്.”
“ഓ..ശരി മാഡം.”
അടുക്കളയിൽ ചെന്ന് കല്യാണ തലേന്ന് വെള്ളം കൊടുക്കാൻ വാങ്ങിയ ഡിസ്പോസിബിൾ ഗ്ലാസ് കുറേ എണ്ണം നോക്കാതെയെടുത്ത് അരയിൽ തിരുകി കിച്ചു. ചിക്കൻ വറുത്തത് പ്ളേറ്റിലാക്കി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചപ്പോ പുറകീന്ന് ഒരു വിളി.
“ഡാ. ആർക്ക് വേണ്ടിയാടാ ചിക്കനെടുത്തു കൊണ്ടുപോണത്?.”
“അത്.. അമ്മെ..ടിവി..സിനിമ കാണുമ്പോ കൊറിക്കാൻ.”
“ടിവി കാണുമ്പോ കൊറിക്കാനാണോടാ അരയിൽ ഗ്ലാസ് തിരുകി വച്ചേക്കുന്നത്. അച്ഛന്റെ മോൻ തന്നെ. കള്ളത്തരം പോലും ആളറിയാതെ ചെയ്യാൻ അറിയില്ല. കഷ്ടം.”
“എനിക്കൊന്നും അറിയില്ല. അച്ഛൻ നിർബന്ധിച്ചിട്ടാ. ഞാൻ അപ്പഴേ പറഞ്ഞതാ നല്ലൊരു ദിവസമായിട്ട് ഇതൊന്നും വേണ്ടെന്ന്.”
“എനിക്കറിയാല്ലോ രണ്ടിനേം. എടുത്തോണ്ട് പോടാ. നിന്റച്ഛൻ വല്ലപ്പോഴും അടിക്കണതിന് ഞാൻ എതിരൊന്നും അല്ല. രണ്ടിന്റേയും കള്ളി കാണുമ്പോഴാ എനിക്ക് കലിച്ചു വരുന്നത്.”
“താങ്ക്സ് മമ്മീ.” ശാലുവിനെ കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു കിച്ചു പുറത്തേക്ക് ഇറങ്ങി.
“അച്ഛന്റെ കൂടെ വേറെ ആരാടാ?”
“വാസു അങ്കിൾ മാത്രേ ഉള്ളു.”
“ആ..ബെസ്റ്റ് ആളാണ് കൂടെ.”
പുറത്തിറങ്ങി നോക്കിയപ്പോ ബാബു അവിടെ ഇല്ല. വീടിന്റെ സൈഡിൽ വാസുവിന്റെ മതിലിനോട് ചേർന്ന് ആളനക്കം കണ്ടപ്പോ കിച്ചു അങ്ങോട്ട് നടന്നു. ഒരു ഗ്ലാസും കുപ്പിയുമായി പേപ്പർ വിരിച്ചു മാവിൻ ചോട്ടിൽ ഇരുന്ന ബാബുവും വാസുവും കിച്ചുവിനെ കണ്ടപ്പോ കൈകാണിച്ച് അങ്ങോട്ട് വിളിച്ചു.
കിച്ചു: എന്നോട് ഗ്ലാസെടുക്കാൻ പറഞ്ഞിട്ട് നിങ്ങൾ രണ്ടാളും അടി തുടങ്ങിയോ?
ബാബു: ഇവനൊരു ഗ്ലാസും എടുത്തോണ്ടാ വന്നത്. രണ്ട് കുപ്പിയുണ്ട്. ഇത് അടിച്ചു തീർക്കാനാണെങ്കിൽ ഇന്ന് പുലർച്ചെ ആവും. അതുകൊണ്ട് ഞങ്ങൾ വന്ന വഴിക്കേ രണ്ടെണ്ണം കനത്തിൽ ഒഴിച്ചു.
വാസു: ഡാ..പിള്ളേർക്കെന്ത് ഇവിടെ കാര്യം? ചിക്കനും ഗ്ലാസും അവിടെ വച്ചിട്ട് നീ നിന്റെ പാട്ടിന് പോടാ. അതോ അച്ഛനും മോനും ഒരുമിച്ചടി തുടങ്ങാൻ വല്ല പ്ലാനും ഉണ്ടോ?
കിച്ചു: ദേ അങ്കിളേ. ഞാൻ ഒന്നും പറയുന്നില്ല. അച്ഛനൊരു സഹായമായിക്കോട്ടേന്നുവച്ച് വന്നതാ.
ബാബു: നീ ചൂടാവാതെടെയ്. അവൻ പൊട്ടനാണേലും പറഞ്ഞതിൽ
💬 Comments
View all comments