Chapter Title : ഒരു യാത്ര [Just_Us]
അവസാനിച്ചെങ്കിലും നമ്മുടെ സൗഹൃദം തുടരന്നു. കല്യാണ ശേഷം അഞ്ജലി വീട്ടിൽ ഒതുങ്ങി പി സ് സി പഠനം തുടങ്ങിയപ്പോൾ ഞാൻ ബാംഗ്‌ളൂർക്കും ആതിര ചെന്നൈലേക്കും ജോലി കിട്ടി പോയി. ഏകദേശം നാലു മാസത്തിനുള്ളിൽ തന്നെ അഞ്ജലി പ്രെഗ്നന്റ് ആയി. നമ്മുടെ ഇടയിൽ ഇത് ഒരു ചർച്ച തന്നെ ആയിരുന്നു. കളി ആക്കാനും സന്തോഷം പങ്കിടാനും നമ്മുടെ ഗ്രൂപ്പ് ഒന്ന് ഉണർന്നു. ജോലി തിരക്കുകൾ നമ്മുടെ ഓൺലൈൻ ചാറ്റുകളെ ബാധിച്ചിരുന്നു. പരസ്പരം ഒന്നും പറയാനോ അറിയാനോ സാധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അഞ്ജലിയുടെ ചർച്ച പിന്നീട് നീണ്ടു. രാത്രി ആയതോടെ അഞ്ജലി ഗ്രൂപ്പ് വിട്ടു ഉറങ്ങി.
പിന്നീട് ഞാനും ആതിരയും ചാറ്റ് ചെയ്തു. അഞ്ജലിയുടെ കാര്യത്തിലെ സന്തോഷം അവളുടെ മനസ്സിലെ ദുഖങ്ങളെ മറച്ചു വയ്ക്കാൻ മാത്രം പോന്നതായിരുന്നില്ല. അവളുടെ സങ്കടങ്ങൾ എനിക്ക് ചാറ്റിലൂടെ മനസ്സിലായി.
ഞാൻ : "നിനക്ക് എന്ത് പറ്റി ആതി, നീ ആകെ മാറിപോയല്ലോ?".
ആതി : "ഏയ് നിനക്ക് തോന്നുന്നതാടാ 😔".
ഞാൻ : " നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞു, എന്നോടോ ബാലാ..."
ആതി : " കളി ആക്കല്ലെടാ പട്ടി 😭"
ഞാൻ : " നീ കാര്യം പറ എന്തു പറ്റി ന്റെ ആതിക്കുട്ടിക്..? "
ആതി : " ഡാ ഞാൻ ശരത്തും ആയിട്ട് എല്ലാം നിർത്തി 😔"
ഞാൻ : " നീ എന്താ പറയുന്നേ, 9 കൊല്ലം പ്രണയിച്ച നിനക്ക് ഇത് ന്താ പറ്റിയെ .?"
ആതി : " നിനക്ക് അറിയാലോ
💬 Comments
View all comments