Chapter Title : ഒരുനാൾ ... ഒരു കനവ് [മന്ദന്‍ രാജാ]
അങ്കിളേ ... സൂപ്പർ ... ഉമ്മആആ """ അവൾ കവറുകളവിടെ വെച്ചിട്ട് തിരിഞ്ഞോടി വന്നയാളുടെ കഴുത്തിൽ തൂങ്ങി മുഖത്താസകലം ഉമ്മവെച്ചു
വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ചെറിയൊരു വീടായിരുന്നു അത് . വീടിന് മുന്നിൽ പുല്ലുകൊണ്ട് മേഞ്ഞ നീളമുള്ള ഒരു വരാന്തയുണ്ടായിരുന്നു .അവിടെ വെട്ടുകല്ലും തടികൊണ്ടും മുളകൊണ്ടുമുണ്ടാക്കിയ ഇരിപ്പിടങ്ങളും ടേബിളുകളും . മുളന്തണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന നിറയെ പൂച്ചെടികൾ .ഉണ്ടായിരുന്നു . അങ്ങിങ്ങായി റാന്തൽ വിളക്കുകളും
"'ഹോ !! എന്റെയെങ്കിളേ .... എനിക്ക് കെട്ടിപ്പിടിച്ചുമ്മ വെക്കാൻ തോന്നണു "' അവൾ ഒരു ടേബിളിലേക്ക് കവറുകൾ വെച്ചിട്ട് കൈകൾ വിരിച്ചു വട്ടം കറങ്ങി
"'തന്നോ നീ .. ഉമ്മ സ്വീകരിക്കാൻ ഞാൻ തയ്യാർ " ഡേവിഡ് താക്കോൽ കൊണ്ട് വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവളോടി ചെന്നയാളുടെ പുറത്തേക്ക് ചാരി കെട്ടിപ്പിടിച്ചനങ്ങാതെ നിന്നു
"' ദൈവമായിട്ടാ അങ്കിളിന്റെ കൂടെ പോരാൻ എന്നെ തോന്നിപ്പിച്ചേ "' അവളുടെ ശബ്ദം ഇടറിയപ്പോൾ ഡേവിഡ് തിരിഞ്ഞവളെ തന്നോട് ചേർത്തു
"'' നിനക്കെത്ര നാൾ വേണേലും ഇവിടെ താമസിക്കാം . മരിക്കണോന്ന് തോന്നുമ്പോ പോയാൽ മതി "'
ആയാൾ അവളുടെ നിറുകയിൽ ഉമ്മ വെച്ചു
സാജിതയുടെ കണ്ണുകൾ നിറഞ്ഞു
"'ആ മുറി നീയെടുത്തോ . കുളിക്കണേൽ കുളിച്ചോ . പുറത്താണ് ബാത്രൂം . നല്ല തണുപ്പുണ്ടാകും . പുറകിൽ അടുപ്പുണ്ട് . കലത്തിൽ വെള്ളം ചൂടാക്കി കുളിച്ചോ .ഉണക്ക പുല്ല് ഉണ്ടാകും കത്തിക്കാൻ ""'
ഒരു മുറി കാണിച്ചയാൾ പറഞ്ഞപ്പോഴും അവൾ ആ വീട് കാണുകയായിരുന്നു .
നേരെ കേറിചെല്ലുമ്പോൾ ഒരു ചെറിയ ഹാൾ .അതിനിരുവശത്തും രണ്ടു മുറികൾ .
💬 Comments
View all comments