0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.4K

ചായക്കട കണ്ടില്ലേ ? അവിടെ നല്ല ബജിയും ചമ്മന്തിയും കിട്ടും . പിന്നെ നല്ല മൂന്നാർ ഫാക്റ്ററി ഫ്രഷ് തേയില കൊണ്ടുള്ള ചൂട് ചായേം ""

"'ബജിയോ ..അതെന്താ ?'''

"'' ബജി കേട്ടിട്ടില്ലേ ..അയ്യേ .. കഷ്ടം ""

"'ഇല്ല അങ്കിളേ . ഒരുമാതിരിപ്പെട്ടതോന്നും ഞാൻ കഴിച്ചിട്ടില്ല . നെയ്‌ച്ചോറ് ബിരിയാണി ഉപ്പുമാവ് ചപ്പാത്തി അങ്ങനെയൊക്കെ "'' അവളുടെ മുഖം വാടി

""ബാ സീറ്റ് പിടിച്ചിട്ട് കഴിക്കാം '''

ഡേവിഡ് പറഞ്ഞപ്പോൾ സാജിതയും അയാൾക്ക് ബസിലേക്ക് കയറി

""' അങ്കിളേ ..എന്റെ കൂടെയിരിക്ക് ""

അവൾ സീറ്റിൽ കവറും വെച്ചപ്പോളതിന് പുറകിലെ സീറ്റിൽ കവറുകൾ വെച്ച ഡേവിഡിനോടവൾ പറഞ്ഞു

""' അത് ലേഡീസ് സീറ്റാണ് മോളെ .അവിടെയിരുന്നാൽ ലേഡീസ് വന്നാൽ എന്നെ എണീപ്പിക്കും "

""" അപ്പൊ എന്റെ കൂടെയങ്കിൾ ഇരുന്നതോ ?'''

"'അത് ജനറൽ സീറ്റല്ലേ ? അവിടെ ആർക്കുവേണേലും ഇരിക്കാം . മോൾ കേരളത്തിന് വെളിയിലായിരുന്നോ ?'''

''അല്ല ഇവിടെത്തന്നെയായിരുന്നു "" മുന്നിലെ സീറ്റിൽ വെച്ച കവറുകൾ അയാളുടെ സീറ്റിൽ വെച്ചിട്ട് അവൾ അയാളുടെ കൂടെ ബസിനു വെളിയിലിറങ്ങി

ചൂട് ബജി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവളോട് വാത്സല്യം തോന്നി .

പിന്നെയും വാഴക്കാ ബജിയും കിഴങ്ങു ബജിയും വാങ്ങി അവളുടെ പ്ളേറ്റിലേക്കിട്ടപ്പോൾ സജിത അയാളെ നോക്കി ചിരിച്ചു .

"' വയറു ഫുള്ളായി . ഒത്തിരിയായി ഇങ്ങനെ കഴിച്ചിട്ട് . ബജി കൊള്ളാം കേട്ടോ . അങ്കിളിനറിയാമോ ഇതുണ്ടാക്കാൻ . എന്നെ പഠിപ്പിക്കാമോ ?''

കഴിച്ചുകഴിഞ്ഞ് തിരിച്ചു ബസിൽ കയറി അയാൾക്കൊപ്പം

💬 Comments

View all comments