0%

Chapter Title : ഓസ്കാർ ചിറ്റ് ഫണ്ട്‌സ് [ആൽബി]

Author : alby Read All Parts 619

നോക്കി.ഒരു മുപ്പത് ലക്ഷം കുറവുണ്ട് ഇതിപ്പോ നമ്മൾ രണ്ടാളും അല്ലാതെ അവനെയത് തുറക്കാറുള്ളു, വല്ലപ്പോഴാണ് എങ്കിലും.

അവൻ...... ഇങ്ങനെയൊന്ന് ചെയ്യൂന്ന് കരുതിയില്ല.നീ നിന്റെ ജോലിയൊന്നു നേരെ ചെയ്തിരുന്നേൽ,ചിലപ്പൊ ഇതൊഴിവായെനെ.അന്നന്നത്തെ അപ്പോൾ തന്നെ ക്ലോസ്സ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്,പലതവണ.അതങ്ങനാ ഞാനല്ലേ അവനെ തലേൽ കേറ്റി വച്ചതും ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തതും.ഞാൻ ഇതൊക്കെ കാണണം.

ഷൈലജ,അവൾ ദേഷ്യം കൊണ്ട് വിറച്ചു.കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് പിരിച്ചെടുത്ത കളക്ഷൻ തുകയും ഓഫീസിലെ രഹസ്യലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും ചേർത്ത് നല്ലൊരു തുകയുമായി മനു കടന്നിരിക്കുന്നു.ഭ്രാന്ത് പിടിച്ച അവൾ തന്റെ ലാൻഡ് ഫോൺ ഡയൽ ചെയ്യാനായി തുടങ്ങവെ ഒരു കത്ത് അവളുടെ ശ്രദ്ധയിൽ പെട്ടു. ഫോണിന് താഴെ മടക്കി ഭദ്രമായി വച്ച നിലയിൽ കിട്ടിയ കത്തവൾ തുറന്നു. വായിക്കാൻ തുടങ്ങി അതിലെ വരികളിലൂടെ കടന്നുപോയപ്പോൾ അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി.വെട്ടിവിയർത്ത അവൾ ഒരു മരവിപ്പോടെ കസേരയിലേക്കിരുന്നു.

പ്രിയപ്പെട്ട നാത്തൂന്........

നാത്തൂനിപ്പൊ മനുവിന്റെ പിറകെ ആവും.എനിക്കിപ്പോ ഇത് ചെയ്തെ പറ്റു.വർഷം പത്തു കഴിഞ്ഞു, മച്ചിയെന്ന വിളി ഒരുപാട് കേട്ടു.ചേച്ചി പോലും ഇടക്ക് തമാശപോലെ പറയുമ്പോൾ ചിരിച്ചു തള്ളിയിട്ടുണ്ട്, ഞാൻ അങ്ങനെയല്ല എന്നറിഞ്ഞിട്ടും. ഇപ്പൊ എന്റെ പ്രാർത്ഥനയുടെ ഫലം എന്നവണ്ണം,അല്ലെങ്കിൽ എന്റെ ഭർത്താവ് തന്റെ കുറവ് മറച്ചുപിടിച്ച് ജീവിക്കാൻ കാട്ടിയ ഉത്സാഹം മൂലമോ....എന്റെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട്...... അതിന് ഒരു വഴി ഒരുക്കിത്തന്നത് നാത്തൂനും.തെളിച്ചു പറഞ്ഞാൽ മനുവിന്റെ കുഞ്ഞ് ഇന്ന് എന്റെ ഉദരത്തിലുണ്ട്.ഈ അവസ്ഥ ഉള്ളതുകൊണ്ട് എനിക്ക്‌ അയാളുടെ കൂടെ വയ്യ.എന്റെ കുഞ്ഞ് അവന്റെ അച്ഛനൊപ്പം വളരണം.അതുകൊണ്ട് ഞാൻ മനുവിനൊപ്പം പോകുന്നു. പിന്നെ,കഴിഞ്ഞാഴ്ച്ചയുള്ള കളക്ഷനും ഓഫീസിൽ നിന്ന്

💬 Comments

View all comments