0%

Chapter Title : ഓസ്കാർ ചിറ്റ് ഫണ്ട്‌സ് [ആൽബി]

Author : alby Read All Parts 620

നല്ലൊരു തുകയും ഞങ്ങളുടെ കൈവശമുണ്ട്. അതിനായിട്ടൊ അല്ലാതെയൊ ഞങ്ങളെ തിരയരുത്.കാരണം ചിറ്റ്സ് തന്നെ.കണക്കിൽ പെടുന്നതും അല്ലാതെയുമുള്ള വലിയ തുകകൾ ഉണ്ടെന്ന് അറിയാല്ലോ.അതുകൊണ്ട് ഇതുവരെയുള്ളത് സൗകര്യപൂർവ്വം മറക്കാം.ഇനി എനിക്ക്‌ ജീവിക്കണം എന്റെ കുഞ്ഞിനും അവന്റെ അച്ഛനും ഒപ്പം............

പിന്നൊരു കാര്യം.ഞങ്ങൾ ഒന്നിച്ചാണ് എന്ന് മറ്റുള്ളവരോ,മനുവിന്റെ വീട്ടില് എന്തെങ്കിലും തട്ടുകേടോ വന്നാൽ അത്‌ നാത്തൂന്റെ കുഴി തോണ്ടാൻ ആളെ ഏർപ്പാട് ചെയ്തിട്ട് ആവണം. അവനെയൊന്ന് സ്നേഹിച്ചപ്പൊ ഒരു അവിഹിതത്തിന്റെ കഥകൂടി പുറത്ത് വന്നു.ഞാനതങ്ങു വിട്ടു.നാത്തൂനും വിട്ടെ പറ്റു കാരണം മൂന്നാമത്തെ ആൺതരി തന്നെ.അവനറിയില്ല. ഞാൻ കണക്ക് കൂട്ടി എടുത്തതാ മോളെ.....നിന്റെ രഹസ്യം അറിയുന്ന ഞാൻ ഉള്ളപ്പോൾ ഇപ്പൊ ഉണ്ടായ നഷ്ടം നീ മറന്നേ പറ്റു.അതുകൊണ്ട് ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവരുത് എന്നാഗ്രഹിച്ചുകൊണ്ട് നമ്മുക്ക് പിരിയാം.

ഷീല

?അവസാനിച്ചു? ആൽബി

💬 Comments

View all comments