0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 768

അവിടെ ചെല്ലുമ്പോൾ സങ്കടത്തിൽ ഇരിക്കുന്നവളെയാണ് ഞാൻ കണ്ടത്.

"എന്താ ആമി വിഷമിച്ചിരിക്കുന്നെ?? "

"രോമാ നാളെ എന്റെ പപ്പേം മമ്മേം വരും എന്നെ കൊടുപോവാൻ "

" അതിനാണോ വിഷമിക്കുന്നെ, നിനക്ക് നിന്റെ കൂട്ടുകാരെ കാണാല്ലോ, ട്രെയിനിൽ കയറാല്ലോ"

"എടാ പൊട്ടാ, ഞാൻ പോയാൽ ഇനി എപ്പോഴാ വരുന്നേ, നമ്മൾ ഇനി എങ്ങനെ കാണും?? "

അവൾ അത് ചോദിച്ചപ്പോൾ ആണ് ഞാനും അതിനെ പറ്റി ഓർത്തത്. അതോടെ എന്റെ അവസ്ഥയും കാറ്റ് പോയ ബലൂൺ പോലെ ആയി. ആ രണ്ടു മാസം കൊണ്ട് ഞങ്ങൾ അത്രയേറെ അടുത്തിരുന്നു.

എന്തായാലും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ എനിക്ക് അവളുടെ വീട്ടിൽ പോകാൻ പറ്റിയില്ല. ഞങ്ങൾ അമ്മയുടെ വീട്ടിൽ പോയി. തിരികെ വരും വഴി പുതിയ കുടയും ബാഗും ഒക്കെ വാങ്ങി.

അങ്ങനെ ആ ദിവസം വന്നു. ഞാൻ ഏഴാം ക്ലാസ്സിലേക്ക് മാറിയ ദിവസം. യൂണിഫോം നിക്കറിൽ നിന്ന് പാന്റിലേക്ക് പ്രെമോഷൻ കിട്ടി. പുതിയ ബാഗ് കുട ഉടുപ്പ്, എല്ലാം അടിപൊളി പക്ഷെ പോകേണ്ടത് സ്കൂളിലെക്ക് തന്നെ ആണെല്ലോ എന്നോർക്കുമ്പോൾ ഒരു മടി. പോകാതെ പറ്റില്ലല്ലോ, വിധി എന്നോർത്ത് ഞാൻ സ്കൂളിലേക്ക് വെച്ച് പിടിച്ചു. കൂടെ എന്റെ കൂട്ടുകാർ ഒക്കെ ഉണ്ട്. അവളുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അകത്തേക്ക് ഒന്ന് പാളി നോക്കി. ഇല്ല അവൾ അവിടെ ഒന്നും ഇല്ല, പോയിക്കാണും. കൂടെ അവന്മാർ ഒക്കെ ഉള്ളത് കൊണ്ടും നടന്ന് സ്കൂളിൽ എത്തുമ്പോൾ ഒരു നേരം പിടിക്കും എന്നതിനാലും ഞാൻ അവിടെ കയറാൻ നിന്നില്ല.

ബെല്ല് അടിക്കുന്നതിനു മുന്പേ തന്നെ

💬 Comments

View all comments