0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 769

സ്കൂളിൽ എത്തി. പഴയ അതേ ക്ലാസ്സ്‌, അതേ കുട്ടികൾ ആകെ ഉള്ള മാറ്റം ബോർഡിൽ 6B എന്നത് മാറ്റി 7B എന്നാക്കിയിരിക്കുന്നു. അപ്പോഴാണ് ക്ലാസ്സിൽ പെൺകുട്ടികളുടെ ബെഞ്ചിൽ ക്ലാസ്സിൽ അപരിചിതവും എന്നാൽ എനിക്ക് സുപരിചിതവുമായ ആ മുഖം കണ്ടത്. ആമി. എന്തോ ടെൻഷനിൽ ആരോടും മിണ്ടാതെ ബെഞ്ചിന്റെ മൂലയ്ക്ക് നഖവും കടിച്ചിരിക്കുന്ന ആ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. പെട്ടന്ന് എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.

"പോയില്ലേ?? " അത്ഭുതത്തോടും അതിലുപരി സന്തോഷത്തിലും ആണ് ഞാൻ അവളോട്‌ ചോദിച്ചത്.

"ഇല്ല ഇനി മുതൽ ഞാൻ ഇവിടെ നിന്നാണ് പഠിക്കുന്നത് "

എന്തായാലും അതോടെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം കൂടി. അവൾ ഒരു പ്രതേക സ്വഭാവക്കാരി ആയിരുന്നു. അധികമായി ആരോടും സംസാരിക്കില്ല, കൂടുതൽ സമയവും അവളുടെ മുറിയിൽ അല്ലേൽ അവളുടെ ഒരു കൺഫെർട് സോണിൽ ഒതുങ്ങി കൂടുന്ന ടൈപ്പ്. അത് കൊണ്ട് തന്നെ ഞാൻ അല്ലാതെ വേറെ കൂട്ടുകാർ ആരും അവൾക്ക് ഇല്ലായിരുന്നു. അവൾ അത്യാവശ്യം നന്നായി പഠിക്കുകയും ചെയ്യും. ഞാൻ ആണെങ്കിലോ ഇതിന്റെ നേരെ വിപരീതം. എല്ലാരോടും പെട്ടന്ന് അടുക്കും, ഒരു സമയവും വീട്ടിൽ അടങ്ങി ഇരിക്കില്ല, ഫുൾ ടൈം കളി കളി കളി. പഠിപ്പിന്റെ കാര്യം ആണേൽ പറയുകേം വേണ്ട. ഈ വ്യത്യാസങ്ങൾ ആവാം ഞങ്ങൾക്കിടയിൽ ലെ കെമിസ്ട്രി ആയത്. എന്റെ ബെസ്റ്റ് ഫ്രണ്ട് അവൾ ആണ്. അവൾ കാണണം പഠിപ്പിലും ഞാൻ മുന്നിൽ എത്തി.

കാലം കഴിയുന്നതനുസരിച് ഞങ്ങളുടെ സൗഹൃദവും വളർന്നു. എന്റെ മനസ്സിൽ എപ്പോഴോ അത് പ്രണയമായി മാറി. പക്ഷെ

💬 Comments

View all comments