0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 770

പറയാൻ മാത്രം ധൈര്യം വന്നില്ല. അവൾക്ക് അങ്ങനെയൊന്നും ഇല്ലെങ്കിലോ?? അവളുടെ സൗഹൃദം പോലും നഷ്ട്ടമായാലോ???

അങ്ങനെ സംഭവബഹുലമായ നാലുകൊല്ലങ്ങൾക്ക് ഒടുക്കം ഞങ്ങൾ ഞങ്ങൾ സ്കൂൾ ജീവിതം അവസാനിപ്പിക്കേണ്ട ദിവസം ആയി. 10 ആം ക്ലാസ്സ്‌ സെന്റ്‌ ഓഫ്‌. അന്ന് ഞാൻ എന്റെ പ്രണയം തുറന്ന് പറയണം എന്ന് തന്നെ തീരുമാനിച്ചു. കാരണം പിന്നെ എനിക്ക് ഒരു പക്ഷെ അത് പറയാൻ പറ്റിയെന്ന് വരില്ല അവൾ തിരികെ ബാംഗ്ലൂർ പോവാൻ പോകുകയാണ്. +2 ഒക്കെ അവിടെ ചെയ്യാനാണ് പ്ലാൻ.

അങ്ങനെ മുടിയിൽ മുല്ലപ്പൂവ് ഒക്കെ ചൂടി, അവൾ ക്ലാസ്സിലേക്ക് വന്നു. ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ ഉള്ളതല്ലേ. അവളെ കണ്ടതോടെ പറയാനുള്ളത് എല്ലാം ഞാൻ മറന്നു. ആദ്യത്തെ രണ്ട് പിരീഡ് ഓട്ടോഗ്രാഫ് എഴുത്തും, ഓരോരുത്തരുടെ പാട്ടും ഒക്കെ ആയി കടന്ന് പോയി. അപ്പോഴേക്കും പ്യൂൺ വന്ന് ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ എല്ലാവരോടും വരാൻ പറഞ്ഞു. ഞാൻ ഏറ്റവും പുറകിലെ നിരയിലും അവൾ എനിക്ക് മുന്നിലെ നിരയിലുമായിരുന്നു നിന്നിരുന്നേ.

" രോമാ, എന്റെ ഒപ്പം ഒന്ന് ലൈബ്രറി വരേ വന്നേ"

ഫോട്ടോ എടുത്ത് കഴിഞ്ഞു ക്ലാസ്സിൽ ഇരുന്ന എന്നെയും വിളിച്ചുകൊണ്ട് അവൾ ലൈബ്രറിയിലേക്ക് പോയി.

" ഞാൻ ഈ ബുക്ക്‌ റിട്ടേൺ ചെയ്യാൻ മറന്നു. മിക്കവാറും ഫൈൻ കൊടുക്കേണ്ടി വരും "

പോകുന്ന വഴി ആത്മഗതം എന്നോണം അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

" ആരോ, ഇതാണ് പറ്റിയ സമയം. അവിടെ ആരും കാണില്ല, നിനക്ക് നിന്റെ മനസ്സ് തുറക്കാം " ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകളാണ് കെട്ടോ.

ഞങ്ങൾ

💬 Comments

View all comments