Chapter Title : ഓട്ടോഗ്രാഫ് [Arrow]
ഒരു വളിച്ച ചിരി ചരിച്ചു. അമ്മ എന്നെ ഒരു പ്രതേക ഭാവത്തിൽ ഒന്ന് നോക്കിയിട്ട് മുറിയിൽ നിന്ന് പോയി. എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് ഞാനും ഈ പ്രായം കഴിഞ്ഞു വന്നതാ എന്നായിരുന്നു ആ ഭാവത്തിന്റ അർത്ഥം. ആവോ .
മുന്നിൽ നിവർത്തി വെച്ചിരുന്ന ഓട്ടോഗ്രാഫിലെ അവൾ എഴുതിയ വാചകം ഒന്നുകൂടെ വായിചു. സമയം 4നോട് അടുക്കുന്നു. മുടിവെട്ടാൻ ചെന്നപ്പോൾ മുടിഞ്ഞ തിരക്ക്. ഏഴുമണി ആയി അവിടന്ന് ഇറങ്ങിയപ്പോൾ. വീട്ടിൽ ചെന്ന് നേരത്തെ തന്നെ കിടന്നു. രാവിലെ എഴുന്നേറ്റു അവളെ കൂട്ടാൻ പോവാനുള്ളതല്ലേ.
ആദ്യമായി അലാം ആദ്യ ബെല്ല് അടിച്ചപ്പോഴേ ചാടി എഴുന്നേറ്റു. അഞ്ചു മണി. വേഗം തന്നെ കുളിചു വന്നു. പിന്നെ ഒരു മേള തന്നെ ആയിരുന്നു ഏത് ഷർട്ട് ഇടണം. അവസാനം ഒരു നീല ഷർട്ട് എടുത്തിട്ട് ഇറങ്ങിയപ്പോൾ ആറര ആയി. എന്തായാലും 7 മണിക്ക് തന്നെ റയിൽവേ സ്റ്റേഷനിൽ എത്തി. നമ്മുടെ റെയിൽവേ അല്ലേ ഒരു 15 min ലേറ്റ് ആണ്.
കാത്തിരിപ്പിന് ഒടുക്കം ട്രെയിൻ വന്നു. ഇറങ്ങി വരുന്ന ഓരോ പെൺകുട്ടികളേയും ഞാൻ സസൂഷ്‌മം നിരീക്ഷിച്ചു. ഞാൻ ഒരു വായിനോക്കി ആണെന്ന് അവർ ഓർത്തു കാണണം.
അവസാനം വെളുത്തു നീണ്ട ഒരു പെണ്ണിൽ എന്റെ കണ്ണ് ഉടക്കി. ആമി. അതേ അവൾ തെന്നെ ആണത്. ഒരു വെള്ള ഷർട്ടും ജീൻസും ആണ് വേഷം. മുടി കഴുത്തിനൊപ്പം വെട്ടി നിർത്തി ഇരിക്കുന്നു. സ്വതവേ ചുവന്ന ചുണ്ട് ഒന്നുകൂടി ചുവപ്പിച്ചിട്ടുണ്ട് എന്നൊഴിച്ചാൽ വേറെ മേക്കപ്പ് ഒന്നും ഇല്ല.
അവൾ ഫോൺ എടുത്ത് എന്നെ വിളിച്ചു, ഞാൻ
💬 Comments
View all comments