Chapter Title : ഓട്ടോഗ്രാഫ് [Arrow]
കയ്യുയർത്തി കാണിച്ചപ്പോൾ ആണ് അവൾ എന്നെ കണ്ടത്.
" എടാ, എന്ത് കോലം ആണിത്???, പണ്ടത്തെ വണ്ണം ഒക്കെ പോയി, എല്ലെല്ലാം ഉന്തി ഒരു മാതിരി സോമാലിയ ക്കാരെ പോലെ??, വീട്ടിൽ നിന്ന് ഒന്നും തിന്നാൻ തരൂല്ലേ?? "
അവളെ നോക്കി ചിരിച്ചതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. എന്തെക്കെയോ അവളോട് ചോദിക്കണം എന്നും പറയണം എന്നും ഉണ്ട് പക്ഷെ ഒന്നും പുറത്തേക്കു വരുന്നില്ല, ഞാൻ അങ്ങനെ അവളെ തന്നെ നോക്കി നിന്നു.
" നിനക്ക് സുഖമാണോ ഡാ?? " എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം അവൾ അങ്ങനെ ചോദിച്ചത്.
" പിന്നെ സുഖം. ലൈഫ് ജസ്റ്റ് മൂവിങ് ഓൺ, നിന്റെ ബാംഗ്ലൂർ ജീവിതം എങ്ങനെ ഉണ്ട്?? മുടിയൊക്കെ വെട്ടി ആൾ ആകെ മാറിയല്ലോ "
അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തെ തെളിച്ചം ഒരുനിമിഷം ഒന്ന് മാഞ്ഞോ??
" ഐ ആം ഹാപ്പി. കൂടുതൽ വിശേഷം ഒക്കെ പോകുന്ന വഴിക്ക് പറയാം, നീ വണ്ടി എടുക്ക്" ഒരു ചിരി വരുത്തിയിട്ട് അവൾ പറഞ്ഞു.
"എവിടേക്ക് ആണ് മേടം നമ്മൾ പോവുന്നെ?? "
"നാട്ടിലേക്ക് "
"ബൈക്കിനോ??? "
"എന്തേയ് ഏതാണ്ട് 50 km അല്ലേ ഉള്ളൂ, കൂടിപ്പോയാൽ ഒന്നര മണിക്കൂർ കൊണ്ട് നമ്മൾ അവിടെ എത്തില്ലേ?? " എന്നും പറഞ്ഞ് ആമി ബൈക്കിൽ കയറി ഇരുന്നു.
അമ്മ അല്ലാതെ മറ്റൊരു സ്ത്രീ എന്റെ ബൈക്കിൽ കയറുന്നത് തന്നെ ആദ്യമായി ആണ്. അവൾ എന്റെ വയറിൽ ചുറ്റി പിടിച്ച് തല എന്റെ തോളോട് ചേർത്ത് വെച്ചാണ് ഇരുന്നത്. പോണപോക്കിൽ ഞങ്ങൾ കഴിഞ്ഞ
💬 Comments
View all comments