0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 779

നാല് കൊല്ലങ്ങൾക്കിടയിലെ വിശേഷങ്ങൾ പറഞ്ഞ് തീർത്തു.

നാട് വല്ലാതെ മാറി ഇരിക്കുന്നു. പണ്ട് ഞങ്ങൾ കളിച്ചു തിമിർത്തിരുന്ന പാടവും കുളങ്ങളും എല്ലാം ആധുനികത വിഴുങ്ങി കഴിഞ്ഞു. മുട്ടിനു മുട്ടിനു കെട്ടിടങ്ങൾ, കൊച്ചു പോക്കറ്റ് റോഡുകൾ എല്ലാം രണ്ട് വരി പാതകൾ ആയി മാറി.

"ആമി ആദ്യം എവിടേക്ക് ആ??? "

"സ്കൂളിലേക്ക് പോവാം ആദ്യം"

Up സ്കൂളും ഹൈ സ്കൂളും ഒരേ കോംബൗണ്ടിൽ ആണെങ്കിലും ഒരു കൊച്ചു മതിൽ കൊണ്ട് രണ്ടായി തിരിച്ചിട്ടുണ്ട്. ഞങ്ങൾ ആദ്യം up സ്കൂളിലേക്ക് ആണ് പോയത്. ഞങ്ങൾ പഠിച്ചിരുന്ന ഓടിട്ട കെട്ടിടങ്ങൾ എല്ലാം പോയിരിക്കുന്നു. രണ്ടും മൂനും നിലകളുള്ള കെട്ടിടങ്ങൾ, ക്ലാസ്സ്‌ മുറികൾ. ഓരോ ക്ലാസും ഓരോ ആർട്ട് ഗാലറി ആണെന്ന് തന്നെ പറയാം. A ഫോർ ആപ്പിൾ b ഫോർ ബോൾ തുടങ്ങി 26 അക്ഷരങ്ങളും അതിനു അനുസരിച്ചുള്ള ചിത്രങ്ങളും ക്ലാസ്സ്‌ ന്റെ ചുമരിൽ വരച്ചു വെച്ചിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന മാവും ആലും പേരയും എല്ലാം മുറിച്ചു മാറ്റിയിട്ട് ഏതോ അലങ്കാരചെടികൾ വെച്ച് പിടിപ്പിച്ചു. ഞങ്ങൾ പഠിച്ചിരുന്ന സ്കൂൾ ആണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. എല്ലാം മാറി. അല്ലേലും ആരോ പറഞ്ഞപോലെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണല്ലോ.

പക്ഷെ ഹൈ സ്കൂളിന് രണ്ടുമൂന് കെട്ടിടങ്ങൾ കൂടുതൽ വന്നു എന്നതല്ലാതെ വേറെ വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.

" ഡാ മറ്റേത് കിട്ടുവാണേൽ പറയണേ " സ്കൂളിനെ നോക്കി നിന്ന എന്നോട് അവൾ പറഞ്ഞു. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല.

"എന്താ??? "

" അല്ല

💬 Comments

View all comments