0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 817

കൂട്ടുകാർക്ക് ഇടയിൽ ഞാൻ ഒന്നും അല്ലാത്ത പൊട്ടിപ്പെണ്ണ് ആയിരുന്നു. നിന്നെ മറക്കാനും അവർക്കിടയിൽ ആരൊക്കെയോ എന്തൊക്കെയോ ആവാനും ഞാൻ പലതും ചെയ്തു. ഞാൻ തിരഞ്ഞെടുത്ത പാത തെറ്റ് ആയിരുന്നുഎന്ന് തിരിച്ചറിഞ്ഞപ്പൊഴേക്കും ഒരുപാട് വൈകി പ്പോയി. ഒരു തിരിച്ചു വരവ് ഇല്ലാത്ത വിധം എന്റെ ജീവിതം എന്റെ മുന്നിൽ കൊട്ടി അടച്ചു. എയ്ഡ്‌സ്..... "

അവൾ വീണ്ടും നിയന്ത്രണം വിട്ട് കരഞ്ഞു. എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ആമി....

"ആമി ഇതൊക്കെ നീ വെറുതെ പറഞ്ഞതല്ലേ???, എല്ലാം നുണയല്ലേ???"

എന്നിൽ നിന്നും വന്ന തേങ്ങൽ അടക്കിക്കൊണ്ട് അവളോട്‌ ചോദിച്ചു. കരഞ്ഞു കൊണ്ട് എന്നെ നോക്കിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.

"നിനക്ക് എന്തായാലും എനിക്ക് കുഴപ്പം ഇല്ല, നീ എന്റെ പെണ്ണാ അത്‌ ആരൊക്കെ എന്ത് പറഞ്ഞാലും, എന്ത് വന്നാലും നമുക്ക് ഒരുമിച്ച് നേരിടാം വാ ആമി "

ഞാൻ അവളുടെ കൈയിൽ മുറുകെ പിടിച്ചാണ് ഇത്രയും പറഞ്ഞത്. ആമി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ആ കൈകൾ വിടീച്ചു. കണ്ണീരിന്റെ നനവുള്ള ചിരി.

"വേണ്ട, രോമാ നീ പൊയ്ക്കോ. ഈ ട്രെയിൻ വിടുന്നതിനു മുൻപ് നീ പോണം. "

"ഇല്ല ഞാൻ, നീ ഇല്ലാതെ എവിടേക്കും പോണില്ല" അത്‌ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു.

"അതല്ല രോമാ നീ പോണം, ഞാൻ കാരണമാ നിന്റെ ജീവിതം നശിച്ചത് എന്ന് നിന്റെ അമ്മ പറയുന്നത് കേൾക്കാൻ എനിക്ക് ഇട വരരുത്. ആ അമ്മയുടെ ശാപം കൂടി ഏൽക്കാൻ എനിക്ക് വയ്യ രോമാ. "

അവൾ എന്നെ ദയനീയമായി

💬 Comments

View all comments