Chapter Title : ഓട്ടോഗ്രാഫ് [Arrow]
നോക്കി. അന്ന് ആ ആക്‌സിഡന്റ് ഉണ്ടായ അന്ന് എന്നെ നോക്കിയ പോലെ. ആ കണ്ണുകളെ അങ്ങനെ കാണാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു.
"പെണ്ണേ ഞാൻ എങ്ങനെയാ നിന്നെ ഇട്ടിട്ടു.... നിനക്ക് എന്നെ ഇഷ്ടമല്ലേ.....? "
"വേണ്ട, കൂടുതൽ ഒന്നും നീ ചോദിക്കരുത്. ഞാൻ തകർന്നു പോവും. നീ ഈ ട്രെയിൻ വിടുന്നതിനു മുന്നേ ഇവിടുന്ന് പോണം, തിരിഞ്ഞു നോക്കാതെ നീ പോവുന്നത് കണ്ടിട്ട് വേണം എനിക്ക് ഇവിടുന്ന് പോവാൻ. എന്റെ ജീവിതത്തിൽ നിന്ന് നീ പോയി എന്ന് എനിക്ക് ആശ്വസിക്കണം"
ഞാൻ എന്തോ പറയാൻ വന്നു എങ്കിലും അവൾ എന്റെ വാ പൊത്തിപിടിച്ചു.
"വേണ്ട രോമാ, ഒന്നും പറയണ്ട, ഇത് എന്റെ അവസാന ആഗ്രഹമാണ്. നീ ഇത് സാധിച്ചു തന്നം. തന്നെ പറ്റൂ"
ആ വാക്കുകൾക്ക് വല്ലാത്ത ദൃഢത ഉണ്ടായിരുന്നു. ഞാൻ ആ അഴികൾക്ക് ഇടയിലൂടെ അവളുടെ കണ്ണുകളെ ഒന്ന് കൂടി ചുംബിച്ചിട്ട് തിരികെ നടന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്, അവളെ തിരിഞ്ഞു നോക്കണമെന്നുണ്ട് അതിനു ധൈര്യം ഇല്ലാതെ അങ്ങനെ നടന്നു നീങ്ങുമ്പോൾ അന്ന് എന്നെ മൂടിയ അതേ നിർവികാരത എന്നിൽ വീണ്ടും നിറഞ്ഞുവോ??????
💬 Comments
View all comments