0%

Chapter Title : ഓട്ടോഗ്രാഫ് [Arrow]

Author : Arrow Read All Parts 761

ബാല്യകാലസഖി. നീലേം വെള്ളേം ചുരിതാർ ആണ് യൂണിഫോം. പിന്നിക്കെട്ടിയ മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്, അത്യാവശ്യം വലിയ കണ്ണുകളാണ് അവൾക്ക്, അതിൽ കണ്മഷി കൂടി എഴുതുമ്പോൾ, ആ കണ്ണിന്റെ ചേല് ചെറുതായി ഒന്നും അല്ല കൂടുന്നത്. നീണ്ട് അല്പം വളഞ്ഞ അവളുടെ മൂക്കും വരച്ചു വെച്ചതുപോലുള്ള ചുണ്ടുകളും മുല്ല മൊട്ട് പോലത്തെ നിരനിരയായി നിൽക്കുന്ന പല്ലുകളും ആ നിരയിൽ നിന്ന് മാറി നിൽക്കുന്ന ഒരു ഇടംപല്ലും എല്ലാം നല്ല ഭംഗി ആണെങ്കിലും ആ കണ്ണുകളാണ് എനിക്ക് ഏറെ ഇഷ്ട്ടം.

ഫോട്ടോ മാറ്റി വെച്ച് ഞാൻ ഓട്ടോഗ്രാഫ്ന്റെ അവസാന പേജ് എടുത്തു. അതിൽ ചുവന്ന മഷി കൊണ്ട് ഇങ്ങനെ കുറിച്ചിരുന്നു.

" കാലവും ദൂരവും എത്ര അകലേക്ക്‌ കൊണ്ടുപോയാലും, അവസാനം ഞാൻ നിന്നിലേക്ക്‌ തന്നെ എത്തും, കാത്തിരിക്കണം.

രോമന്റെ സ്വന്തം ആമി"

ആ ഓട്ടോഗ്രാഫ് പേജുകൾക്ക് ദ്രവിച്ചു തുടങ്ങിയ പേപ്പറിന്റെ മണമാണ്. എന്റെ ഓർമ്മകൾക്കും അതേ ഗന്ധമാണോ??? പഴയ പല പേജുകളും ചിതലരിച്ചുവോ... മനഃപൂർവം കുഴിച്ചു മൂടിയ ഓർമ്മകൾ.

എന്നാണ് ഞാൻ ആമിയെ ആദ്യമായി കണ്ടത്. അഞ്ചാം ക്ലാസ്സിലെ അല്ല, ആറാം ക്ലാസ്സിലെ വേനലവധി കാലത്താണ്.

എന്റെ സ്കൂൾ ജീവിതം ഒക്കെ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു. നാടെന്ന് പറഞ്ഞാൽ, അച്ഛൻ അഭിമാന പൂർവ്വം പറയാറുള്ള അച്ഛൻ ജനിച്ചുവളർന്ന നാട്ടിൻപുറം. നയന മനോഹരമായ പുഴകളും അതിൽ നിന്നു ചാലിട്ട് ഒഴുകുന്ന തോടുകളും, ചെറിയ അനേകം തടാകങ്ങളും വിശാലമായ വയലുകളും ഒക്കെയായി ഒരു നാട്ടിൻപുറത്തിന് വേണ്ട എല്ലാ സവിശേഷതകളും ഉള്ള ഒരു സാധാ ടിപ്പിക്കൽ ഗ്രാമം.

അങ്ങനെ ഞങ്ങൾ ആറാം ക്ലാസ്സ്‌ വേനലവധി

💬 Comments

View all comments