Chapter Title : ഓട്ടോഗ്രാഫ് [Arrow]
ആഘോഷിക്കുന്നു എന്ന പേരിൽ കണ്ട മാവിലും മറ്റും കല്ലും എറിഞ്ഞു നടക്കുന്ന സമയം. ക്ലാസ്സ് അടച്ച് ഒരു രണ്ട് ആഴ്ച ആയി കാണും, ഞങ്ങളുടെ സ്കൂളിലേക്ക് പോവുന്ന വഴിക്ക് ഒരു വലിയ വീട് ഉണ്ട്, ചുറ്റും വലിയ മതിൽ ഒക്കെ ഉള്ള ഒരു വലിയ വീട്. അവിടെ ഒരു പ്രായമായ സ്ത്രീയും അവരുടെ ജോലിക്കാരും മാത്രേ താമസം ഉള്ളു. മക്കൾ ഒക്കെ പുറത്ത് എവിടെയോ ആണ്. അത് കൊണ്ട് തന്നെ ഒരു പ്രേതാലയം എഫക്ട് ആയിരുന്നു ഞങ്ങൾക്കിടയിൽ ആ വീടിന്.
ഞങ്ങളുടെ വെക്കേഷൻ അടിപൊളി ആക്കാൻ ഒരു അഡ്വെഞ്ചർ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. കൂട്ടത്തിൽ ധൈര്യം ഉള്ള ആരെങ്കിലും ഒക്കെ ആ മതിൽ കെട്ടിന് ഉള്ളിൽ കയറി അവിടെ തല ഉയർത്തി നിൽക്കുന്ന പേര മരത്തിൽ നിന്ന് പേരക്ക പറിച്ചു കൊണ്ട് വരണം. ഉള്ളിന്റെ ഉള്ളിൽ പേടിത്തൊണ്ടൻ ആണെങ്കിലും കൂട്ടുകാർക്കിടയിൽ എനിക്ക് നല്ല ഒരു ധൈര്യശാലി ഇമേജ് ഉള്ളത് കൊണ്ടും അത് നശിപ്പിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും ഞാൻ രണ്ടും കല്പിച്ചു മുന്നോട്ട് വന്നു. ഞാൻ ഉണ്ടെന്ന ബലത്തിൽ വേറെയും രണ്ടുപേർ എന്റെ കൂടെ കൂടി അങ്ങനെ, ഞങ്ങൾ മൂന്നുപേരും മതിലിന്റെ പുറകുവശത്ത് ഒരു കവിളം മടൽ ചാരി വെച്ച് ആ മതിൽ ചാടി കടന്നു.
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ഭയം പുറത്ത് കാണിക്കാതെ ഞാൻ അവരെ പേരമരച്ചോട്ടിലേക്ക് നയിച്ചു. ആ മരത്തിന്റെ അടുത്ത് എത്തിയപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് തള്ളിപ്പോയി. പേര മരത്തിന്റെ തടിക്ക് അത്യാവശ്യം നല്ല വണ്ണം ഉണ്ട്, ഒരാൾ പൊക്കത്തിന് ഒരു ശിഖരം
💬 Comments
View all comments