Chapter Title : ഓട്ടോഗ്രാഫ് [Arrow]
അങ്ങനെയാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്. അന്ന് അവളെ ഞാൻ അങ്ങനെ ശ്രദ്ധിച്ചൊന്നും ഇല്ല. അല്ലേലും ഒരു ആറാം ക്ലാസ്സ് കാരന് പെൺകുട്ടികളോട് ഒന്നും താല്പര്യം തോന്നില്ലല്ലോ.
മുത്തശ്ശി വെള്ളം വാങ്ങി എനിക്ക് തന്നു. ഞാൻ ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു.
"ആരോമലേ ചെറിയ ഒരു നീറ്റൽ ഉണ്ടാവും എന്നാലും പെട്ടന്ന് മുറിവ് കരിയും "
മുത്തശ്ശി അത് പറഞ്ഞപ്പോൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോൾ ആ പെട്ടിയിൽ നിന്ന് ഒരു വെള്ള പൊടി എടുത്ത് എന്റെ കാലിലെ മുറിവിൽ ഇട്ടു. ആ ഒരു നിമിഷം കൊണ്ട് ഞാൻ ഈരേഴു പതിനാലു ലോകവും കണ്ട്. അമ്മാതിരി പോകച്ചിൽ.
" നീറ്റൽ മാറിയോ ആരോമലേ?? " മുത്തശ്ശിയുടെ ചോദ്യത്തിന് മാറി എന്ന അർഥത്തിൽ ഞാൻ തല ആട്ടി.
" ഇനി ഇടക്കൊക്കെ ഇവിടേക്ക് വരണം കെട്ടോ"
" വരാം "
അപ്പോ മുത്തശ്ശി ആമിയെ മുത്തശ്ശിയോട് ചേർത്തു നിർത്തി പിന്നെ എന്നെ നോക്കി പറഞ്ഞു.
" ഇത് എന്റെ കൊച്ചു മോൾ അഭിരാമി. ആമി എന്ന് വിളിക്കും. ഇവരെ ല്ലാം അങ്ങ് ബോംബായിൽ ആ. അവധിക്ക് ഇവിടെ നിൽക്കാൻ വന്നതാ "
"അയ്യേ മുത്തശ്ശി, ബോംബെ അല്ല, ബാംഗ്ലൂർ ആ ഞങ്ങൾ. ഈ മുത്തശിക്ക് ഒന്നും അറിയില്ല " ആമി മുത്തശ്ശിയെ തിരുത്തി കൊണ്ട് പൊട്ടിച്ചിരിച്ചു.
" ഓ അവിടെ എങ്കിൽ അവിടെ. കേട്ടോ ആരോമലേ ഇവൾക്ക് ഇവിടെ നിന്നിട്ട് മടുപ്പ് ആണെന്ന്, കൂട്ടുകാർ ഒന്നും ഇല്ലാത്തതു കൊണ്ടാ. നീ ഇവളെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ട്"
ഞാൻ മറുപടി എന്നോണം ഒന്ന് മൂളി. എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേരക്ക അവളുടെ നേർക്ക് നീട്ടി. അവൾ അത് വാങ്ങി എന്നെ നോക്കി ചിരിച്ചു. എന്തായാലും അവൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നില്ല, പക്ഷെ ഞാനും അവളും അതോടെ നല്ല കൂട്ടുകാരായി മാറി. ഞാൻ ആ വീട്ടിലെ നിത്യ സന്ദർശകൻ ആയി. അവൾ എനിക്ക് അവളുടെ കൂട്ടുകാരെ കുറിച്ചും നാടിനെ കുറിച്ചും ഉള്ള കഥകൾ ഒക്കെ പറഞ്ഞ് തന്നു. ഞാൻ അവളെ നമ്മുടെ പുഴയും കുളവും എല്ലാം കൊണ്ട് നടന്ന് കാണിച്ച് കൊടുത്തു. എല്ലാവർക്കും 'ആരോ' ആയിരുന്ന ഞാൻ അവളുടെ മാത്രം 'രോമൻ' ആയി. ആ രണ്ടു മാസം പോയത് അറിഞ്ഞതെ ഇല്ല. ക്ലാസ്സ് തുടങ്ങാൻ ഒരാഴ്ച മാത്രേ ഉള്ളു. അന്ന്
💬 Comments
View all comments