Chapter Title : ഓട്ടോഗ്രാഫ് [Arrow]
ഒരെണ്ണം പറിച്ചു ടേസ്റ്റ് നോക്കി. നല്ല വെള്ള പേര, എന്നാ മധുരം ആയിരുന്നു ഇപ്പോഴും ഞാൻ പേരക്ക കഴിക്കുമ്പോൾ അന്നത്തെ ആ പേരയുടെ രുചി നാവിലേക്ക് ഓടി വരും. ഒന്ന് രണ്ടെണ്ണം പറിച്ചു എന്റെ നിക്കറിന്റെ പോക്കറ്റിൽ തിരുകി. അപ്പോഴാണ് ഞാൻ ഇരിക്കുന്നതിന്റെ അടുത്ത കൊമ്പിൽ നല്ല മുഴുത്ത ഒരു പേരക്ക കണ്ടത് അത് പറിക്കാൻ മുന്നോട്ട് ആഞ്ഞതും 'പടേ'. ഞാൻ നേരെ താഴെ. കാല് നല്ല വേദന, പൊട്ടിയെന്ന് മനസിലായി. അപ്പോഴാണ് ആ പട്ടിയെ കുറിച്ച് ഓർത്തത്. അതിന്റെ കടി ഇപ്പോ കിട്ടും എന്നോർത്ത് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നകിടപ്പ് കിടന്നു, ചത്തത് പോലെ, ഇനി എങ്ങാനും ആ പട്ടിക്ക് മല്ലന്റേം മാധേവന്റേം കഥയിലെ പോലെ ദയവു തോന്നി എന്നെ കടിക്കാതെ വിട്ടാലോ.
" മോനെ, വല്ലോം പറ്റിയോ? "
ഞാൻ നോക്കിയപ്പോൾ ആ മുത്തശ്ശി ആണ്. ഒരു മീശക്കാരൻ കഷണ്ടി പട്ടിയുടെ ബെൽറ്റിൽ പിടിച്ച് നിർത്തിയിട്ടുണ്ട്.
മുത്തശ്ശി എന്നെ പിടിച് എഴുന്നെപ്പിച്ചു. കാല് പൊട്ടി ചോര വരുന്നുണ്ട്. മുത്തശ്ശി എന്നെ താങ്ങി, ഞാൻ മുത്തശ്ശിക്ക് ഒപ്പം നടന്നു. ഞങ്ങൾ ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്നു.
" കമലേ, ഒരു മോന്ത വെള്ളം ഇങ് എടുത്തോ. പിന്നെ ആ മേശപ്പുറത്ത് ഇരിക്കുന്ന പെട്ടിയും "
മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, അതിന് ശേഷം എന്നെ നോക്കി തുടർന്നു
"മോൻ ഏതാ?, പേര് എന്താ?? "
"ആരോമൽ "
" ആരോമൽ എപ്പോഴാ ഇതിന്റെ അകത്തു കയറിയെ "
" അത്.... പിന്നെ ഞാൻ....
💬 Comments
View all comments