0%

Chapter Title : പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി

Author : സുനിൽ Read All Parts 563

ഒരിടം..! ആരെങ്കിലും ഞങ്ങൾ ഉള്ളപ്പോൾ അങ്ങോട്ട് വരാൻ തുനിഞ്ഞാൽ അദ്ദേഹം തടയും "മാഡം അവിടെ അൽപസമയം സ്വസ്ഥമായിരുന്നോട്ടെ" താഴെ അനന്തമായി നീണ്ടുകിടക്കുന്ന താഴ്വാരത്ത് നിന്നുമെത്തുന്ന ശക്തമായ കാറ്റിൽ പറന്ന് നെറ്റിയിലെത്തുന്ന മുടിയിഴകളെ മാടിയൊതുക്കി പറക്കുന്ന സാരിത്തുമ്പും ഒതുക്കാൻ ശ്രമിച്ച് പ്രസരിപ്പോടെ കണ്ണട ഇല്ലാതെ ഇരിക്കുന്ന ആന്റിയുടെ മുഖത്തേയ്ക് ഞാൻ നോക്കി.... ആൻസിയുടെ പോലെ തന്നെ ഓമനത്വം തുളുമ്പുന്ന ഈ സുന്ദരമുഖം തടിച്ച ഫ്രെയിമുള്ള കണ്ണടയാൽ മനപൂർവ്വം മറച്ച് ഗൌരവത്തിന്റെ മുഖംമൂടി അണിയുന്നതാണ് എന്ന് എനിക്ക് തോന്നിപ്പോയി...! അൽപം തടി കൂടുതൽ ഇല്ലായിരുന്നെങ്കിൽ ആൻസിയുടെ ചേച്ചിയാണെന്നേ ആരും പറയൂ.....! "ആന്റീ....." ഞാൻ പതിയെ വിളിച്ചു. "എന്താടാ....?" പ്രസരിപ്പോടെ ചോദ്യം വന്നു. ആ സന്തോഷം കണ്ട ഞാൻ ചോദിക്കാൻ വന്നത് മനഃപൂർവ്വം വിഴുങ്ങി. "ഒന്നുമില്ലാന്റീ...!" "കുന്തം...! എന്തായാലും ചോദിക്കെടാ ചെക്കാ..!" ആന്റി എന്റെ തോളിൽ തട്ടി. "അല്ലാന്റീ അത്....അത്..." ഞാൻ വിക്കി. "എന്തത്.....ഒരതുമിതുമില്ല നീ ചോദിയ്കെടാ....!!" ഞാൻ മടിച്ചുമടിച്ച് ചോദിച്ചു: "അല്ലാന്റീ...ഈ കുര്യൻസാറുമായി....?" പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങി നിന്ന മുഖം കാർമേഖം വന്ന് മൂടിയപോലെ ഇരുണ്ടു...! അൽപസമയം നിശബ്ദയായി ഇരുന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു: അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെടാ... പ്രൊഫഷണൽ ഈഗോ ഒരുവശത്ത് മറുവശത്ത് ചോരയും നീരുമുള്ള ഒരുപെണ്ണിന് വേണ്ടതൊന്നും നൽകാനുള്ള കഴിവില്ലായ്മ...! എന്തൊക്കെ കുറവുകളും വഴക്കുകളും ഉണ്ടെങ്കിലും സഹിക്കാം പക്ഷേ രണ്ടാമത്തേതോ..?" വെട്ടിത്തുറന്നുള്ള ഈ പറച്ചിലിൽ ഞാൻ അടികിട്ടിയപോലായി... ഞങ്ങൾ ഒരിക്കൽ പോലും ആ രീതിയിൽ സംസാരിക്കുകയോ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലായിരുന്നു.! മരച്ചിരുന്ന എന്റെ തോളിൽ പിടിച്ച് കുലുക്കി ആന്റി ചിരിച്ചുകൊണ്ട് എണീറ്റു: "അയ്യേ... അതിനെന്താ

💬 Comments

View all comments