0%

Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]

Author : Mr. Footsie Read All Parts 32.8K

അമ്മയുടെ ശബ്ദം കേട്ടത്.

"എടാ... എഴുന്നേറ്റോ നീ?"

"ആ അമ്മേ!"

എന്നിട്ട് അവിടെത്തന്നെ നിൽക്കുവാണോ? ഇന്ന് പോകാനുള്ളതല്ലേ?"

"എഴുന്നേറ്റല്ലോ!"

"എഴുന്നേറ്റെന്ന് പറഞ്ഞിട്ട് കാര്യമില്ല പോയി പല്ലുതേച്ചിട്ട് വാ. ചായ തരാം."

അമ്മയുടെ ശബ്ദത്തിൽ പതിവുള്ള തിരക്കുണ്ട്.

ഞാൻ ബാത്റൂമിലേക്ക് നടന്നു.

കുളിച്ച് ഫ്രഷായി താഴെയെത്തുമ്പോൾ അമ്മ അടുക്കളയിൽ തിരക്കിലായിരുന്നു.

രാവിലെ വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്ന സ്വഭാവമാണ്.

അടുക്കളയിൽ ചായയുടെ മണം നിറഞ്ഞിരുന്നു. മേശപ്പുറത്ത് ചൂടുള്ള ദോശയും ചമ്മന്തിയും തയ്യാറാക്കി വെച്ചിട്ടുണ്ട്.

"വാ, ഇരിക്ക്."

ഞാൻ കസേര വലിച്ചിട്ട് ഇരുന്നു.

"അമ്മേ, ബാഗൊക്കെ പാക്ക് ചെയ്തോ?"

"നിന്റെ ബാഗ് നീ തന്നെ പാക്ക് ചെയ്യണം. ഇന്നലെ രാത്രി പറഞ്ഞതല്ലേ?"

"അയ്യോ! കുറച്ചുകൂടി ഉണ്ടല്ലോ."

അമ്മ എന്നെ നോക്കി.

"നിനക്ക് എല്ലാം അവസാന നിമിഷം മതി."

"അത് പിന്നെ..."

അമ്മ ചിരിച്ചു.

"ഒരു ആഴ്ചയല്ലേ നിൽക്കുന്നത്. ആവശ്യത്തിനുള്ള ഡ്രസ്സൊക്കെ എടുത്താൽ മതി. അവിടെ പോയിട്ട് എന്തെങ്കിലും വേണമെങ്കിൽ മേമയോട് പറയാം."

"മേമ വിളിച്ചിരുന്നോ?"

"രാവിലെ വിളിച്ചിരുന്നു. നീ എഴുന്നേറ്റിട്ടില്ലെന്ന് പറഞ്ഞപ്പോൾ ചിരിയായിരുന്നു."

"എന്തിനാ?"

നിന്നെക്കുറിച്ച് മേമയ്ക്ക് നല്ല അഭിപ്രായമാണല്ലോ!"

ഞാൻ ചായ കുടിച്ചുകൊണ്ട് ചിരിച്ചു.

അപ്പോഴേക്കും അമ്മയുടെ ഫോൺ റിങ് ചെയ്തു.

അമ്മ സ്ക്രീനിലേക്ക് നോക്കി.

"ആ... ജിഷയാണ്."

അമ്മ കോൾ എടുത്തു.

"ഹലോ ജിഷേ..."

മറുവശത്തുനിന്ന് എന്തോ സംസാരിക്കുന്നത് കേൾക്കാം.

"ആ, എഴുന്നേറ്റു. കുളിച്ചിട്ടൊക്കെയുണ്ട്. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുകയാണ്."

അമ്മ എന്നെ നോക്കി ചിരിച്ചു.

"ആ, . ബസ് കയറിയിട്ട് വിളിക്കാൻ പറയാം."

കോൾ അവസാനിച്ചു.

"മേമ എന്തു പറഞ്ഞു?" ഞാൻ ചോദിച്ചു.

"സൂക്ഷിച്ചു വരണേ എന്നൊക്കെ പറഞ്ഞു."

💬 Comments

View all comments