Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]
ഭക്ഷണം ഒകെ കഴിച്ചു
,മുറിയിലേക്ക് തിരിച്ചെത്തി ബാഗ് തുറന്നു.
രണ്ടു ജോഡി ഡ്രസ്സുകൾ, ഒരു ടവൽ, ചാർജർ, ഹെഡ്ഫോൺ, ആവശ്യമായ സാധനങ്ങൾ...
എല്ലാം എടുത്തുവെച്ചു.
പിന്നെ ജനലിനരികിൽ വെച്ചിരുന്ന ഫോൺ എടുത്തു.
അപ്പോഴേക്കും ഒരു മെസേജ് വന്നു.
മേമ: മോനേ, എപ്പോഴാ ഇറങ്ങുന്നത്?
ഞാൻ: ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങും.
മേമ: ശരി. ബസ് കയറിയിട്ട് വിളിക്കണം.
ഞാൻ: ഓക്കേ മേമേ.
മേമ: പിന്നെ ഒരു കാര്യം... ഇവിടെ വന്നിട്ട് ഒരു ചെറിയ സർപ്രൈസ് ഉണ്ട് 😄
സർപ്രൈസോ?"
ഞാൻ മെസേജ് വീണ്ടും വായിച്ചു.
എന്തായിരിക്കും?
മേമയുടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടോ?
അതോ മറ്റെന്തെങ്കിലും?
അപ്പോഴേക്കും താഴെനിന്ന് അമ്മ വിളിച്ചു.
"എടാ... ബാഗ് എടുത്തോ? ഇറങ്ങാൻ സമയമായി!"
ഞാൻ ഫോൺ പോക്കറ്റിലിട്ട് ബാഗിന്റെ സിപ്പ് അടച്ചു.പിന്നെ അവസാനമായി മുറിയിലൊന്ന് നോക്കി.
അമ്മയോട് യാത്ര പറഞ്ഞ് ബാഗുമായി ഞാൻ വീട്ടിൽനിന്നിറങ്ങി. മുറ്റത്തെ ഗേറ്റ് അടച്ച് റോഡിലേക്ക് നടന്നു.
മാധവപുരം ജംഗ്ഷനിലേക്ക് വീട്ടിൽനിന്ന് ഏകദേശം പത്ത് മിനിറ്റ് നടത്തമുണ്ട്.
വഴിയരികിലെ ചായക്കടയിൽനിന്ന് ചായകടിയുടെ മണം വരുന്നുണ്ട്. കടയുടെ മുന്നിൽ രണ്ടുമൂന്ന് പേർ പത്രം വായിച്ചിരിക്കുന്നു.ബസ്സ്റ്റോപ്പിലെത്തിയപ്പോൾ പുത്തൻകാവിലേക്കുള്ള ബസ് വരാനായി ഞാൻ കാത്തുനിന്നു.
രാവിലത്തെ തിരക്ക് പതുക്കെ കൂടിവരുന്നുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ, ജോലിക്ക് പോകുന്ന ആളുകൾ, ചായക്കടയിൽ പത്രം വായിക്കുന്നവർ... മാധവപുരം പതിവുപോലെ ഉണർന്നുകഴിഞ്ഞു.
അടുത്തുള്ള ചായക്കടയിൽനിന്ന് ശബ്ദം കേട്ടു.
"ചേട്ടാ, ഒരു ചായ കൂടി!"
ഞാൻ ഫോൺ എടുത്ത് സമയം നോക്കി.
7:47.
പുത്തൻകാവ് – തൃശ്ശൂർ എന്ന് ബോർഡുള്ള ഒരു ബസ് വരുന്നതു ദൂരെ കണ്ടു.
"ആഹാ, വന്നല്ലോ!"
💬 Comments
View all comments