Chapter Title : പാദമോഹം – കിരണിന്റെ രഹസ്യലോകം 1 [Mr.Footsie]
ബസ് പതുക്കെ സ്റ്റോപ്പിലേക്ക് വന്നു നിന്നു.
കണ്ടക്ടർ വാതിൽക്കൽനിന്ന് വിളിച്ചു:
"പുത്തൻകാവ്... പുത്തൻകാവ്... കയറാനുള്ളവർ വേഗം കയറിക്കോ!"
ഞാൻ ബാഗുമായി ബസിലേക്ക് കയറി.
ബസിനുള്ളിൽ വിൻഡോ സീറ്റുകളിലൊന്ന് ഒഴിഞ്ഞുകിടക്കുന്നത് കണ്ടു. ഞാൻ അവിടെ ഇരുന്നു.ബാഗ് മടിയിൽ വെച്ചു. ഹെഡ്‌ഫോൺ എടുത്ത് ഫോണിൽ പാട്ട് വെച്ചു.ബസ് പതുക്കെ മുന്നോട്ട് നീങ്ങി.
ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മാധവപുരത്തെ പരിചിതമായ കടകളും വീടുകളും പിന്നിലേക്ക് നീങ്ങിത്തുടങ്ങി.
അപ്പോഴാണ് ഫോണിൽ ഒരു കോൾ വന്നത്.
ജിഷ മേമ calling...
ഹലോ മേമേ!"
"എടാ, ബസ് കിട്ടിയോ?"
"കിട്ടി. ഇപ്പോൾ യാത്ര തുടങ്ങി."
"സീറ്റ് കിട്ടിയോ?"
"അതെ, വിൻഡോ സീറ്റാണ്."
ആഹാ! ശരി.
ശരി മേമേ."
"പിന്നെ, നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് മറക്കണ്ട."
"അതെന്താണെന്ന് പറയ് മേമേ!"
"അത് ഇപ്പോൾ പറഞ്ഞാൽ പിന്നെ എന്ത് സർപ്രൈസ്?"
മേമ ചിരിച്ചു.
"
ശരി, എത്തുമ്പോൾ വിളിക്കണേ."
കോൾ അവസാനിച്ചു.
ഞാൻ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.ബസ് ഗ്രാമത്തിലെ ചെറിയ റോഡിലൂടെ മുന്നോട്ടുപോയി.
ഇരുവശത്തും പച്ചനിറത്തിലുള്ള നെൽപ്പാടങ്ങൾ. ഇടയ്ക്കിടെ ചെറിയ വീടുകൾ. വീടുകളുടെ മുറ്റത്ത് പൂത്തുനിൽക്കുന്ന ചെമ്പരത്തിയും മുല്ലയും.
ഒരു വളവിൽ എത്തിയപ്പോൾ ചെറിയൊരു അമ്പലം കണ്ടു. അവിടെ മണിയടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
ബസിനുള്ളിൽ ചിലർ ഉറങ്ങുന്നുണ്ട്. ചിലർ ഫോണിൽ സംസാരിക്കുന്നു.
എന്റെ അടുത്തിരുന്ന പ്രായമായ ഒരാൾ ചോദിച്ചു.
"മോനേ, എവിടേക്കാ?"
"പുത്തൻകാവിലേക്ക്."
"അവിടെ ആരുടെയെങ്കിലും വീട്ടിലേക്കാണോ?"
"അതെ, എന്റെ മേമയുടെ വീട്ടിലേക്ക്."
"ആഹാ. ഞാൻ അവിടെ ഒരു വട്ടം ഒരു കല്യാണം കൂടാൻ വന്നിക്, ഒരു ബംഗിയുള്ള ഒരു ഗ്രാമ പ്രേദേശം അല്ലെ "
💬 Comments
View all comments