Chapter Title : പാദസരം [KKstories]
പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു റിലേഷന്ഷിപ്. ഇത്രയും കലർപ്പില്ലാത്ത ഇത്രയും മധുരമേറിയ ഒരു ബന്ധം അത് എനിക്ക് പിന്നീടുള്ള ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല .അതിന്റെ ഓർമ്മകൾ ഇന്നും ഒരു മയിപ്പീലി പോലെ പിന്നീട് കോളേജിന്റെ പ്രോജെക്ടിനായി ഞാൻ ബാംഗ്ലൂരിൽ എത്തി.അപ്പോൾ ആര്യ അവിടെ ൧സ്റ് ഇയർ ജോയിൻ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു.ഒരു തവണ അവളീ കാണാനായി ഞാൻ അവളുടെ ഹോസ്റ്റലിൽ പോയി.വല്ലാത്ത ഒരു ടെൻഷനിൽ ആയിരുന്നു ഞാൻ.കൂടെയുണ്ടായിരുന്ന ശ്രീകുട്ടനോട് മാത്രം പറഞ്ഞു.ഞാൻ അവളെ കാണാൻ പോവുകയാണെന്ന്.കയ്യിലുണ്ടായിരുന്ന കാശൊക്കെ പെറുക്കി ഞാൻ അവനെയും കൂടി ഒരു ജൂവല്ലരിയിൽ പോയി.കണ്ടപ്പോൾ തന്നെ എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു പാദസരം ഞാൻ സൈൽസ്മാനോട് എടുത്തു കാണിക്കുവാൻ പറഞ്ഞു .അത് വാങ്ങുവാൻ എന്റെ കയ്യിലെ പണം തികയില്ലായിരുന്നു.നിരാശയുടെ അവിടെ നിന്ന് ഇറങ്ങാൻ പോലുമ്പോ ശ്രീക്കുട്ടൻ എന്നെ തടഞ്ഞു.അവന്റെ പഴ്സിൽ നിന്നും ഒരു ഇരുന്നൂറു രൂപ എടുത്തു എന്റെ കയ്യിൽ തന്നു.നീ ആഗ്രഹിച്ചതല്ല അത് തന്നെ വാങ്ങിക്ക് .വേറെ ആർക്കും വേണ്ടിയല്ലല്ലോ .നിങ്ങളുടെ കല്യാണം കഴിയുമ്പോ നിനക്ക് കിട്ടുന്ന സ്ത്രീധനത്തിൽ നിന്നും നീ എനിക്ക് തിരിച്ചു തന്നാ മതി . ടാ ഞങ്ങൾ തമ്മിൽ അങ്ങിനെ ഒന്നും ഇല്ല .അത് പറയുമ്പോൾ എന്റെ മുഖത്തു വിടർന്ന നാണം എത്ര ശ്രമിച്ചിട്ടും എനിക്ക് അവനിൽ നിന്നും മറച്ചുവെക്കാനായില്ല .അവളുടെ കോളേജ് ഹോസ്റ്റലിന്റെ ഗേറ്റിൽ അവൻ നിന്നു .എന്നെപ്പോലെ തന്നെ അല്പം നാണക്കാരനായ അവൻ ഞാൻ എത്ര നിർബന്ധിച്ചിട്ടും അകത്തേക്ക് വന്നില്ല.ഇവിടെ നല്ല കളക്ഷൻ ആണ് .ഞാൻ ഇവിടെ തന്നെ നിന്നോളം നീ പോയിട്ട് വേഗം വന്നാ മതി.അവൻ ഉന്തിത്തള്ളി എന്നെ അകത്തേക്ക് വിട്ടു .ഞാൻ മടിച്ചു മടിച്ചു ഉള്ളിലേക്ക് നടന്നു.ആദ്യമായിട്ടാണ് ഒരു ലേഡീസ് ഹോസ്റ്റലിൽ പോകുന്നത് .അവിടവിടെ ആയി കുറെ പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.വരാന്തയിലും മരചുവട്ടിലും ഒകെ ആയി .അറിയാവുന്ന മുറി ഇംഗ്ലിഷിൽ ഞാൻ അവളെ തിരക്കി.വാർഡിന്റെ പെര്മിസ്സഷൻ വേണം . ഒരുത്തി പച്ച മലയാത്തിൽ തന്നെ പറഞ്ഞു ,അത് കേട്ടപ്പോൾ അല്പം ആശ്വാസമായി.ആര്യയുടെ ഫ്രണ്ട് ആണോ അവൾ ചോദിച്ചു .അല്ല കസിൻ ആണ് ഞാൻ പറഞ്ഞു.വാർഡിന്റെ റൂമിനു നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു .വാര്ഡന് അകത്തുണ്ട്.അവൾക്കൊരു താങ്ക്സ് പറഞ്ഞിട്ട് ധൈര്യം സംഭരിച്ചു ഞാൻ അങ്ങോട്ടു നടന്നു.ഡോർ നോക് ചെയ്തു .യെസ് കമിന് .അകത്തു നിന്നും ഒരു പരുക്കൻ ശബ്ദം.ഗുഡ് ആഫ്ടർ നൂണ് മാഡം .ഐ ആം ആര്യാസ് കസിൻ .ഐ വാണ്ട്
💬 Comments
View all comments