Chapter Title : പാദസരം [KKstories]
അന്വേഷിച്ചതായി പറയണം.പിന്നെ വിനുവേട്ടനെയും,അത് എനിക്ക് അത്ര രസിച്ചില്ല..അമ്മയോട് പറയാം.തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.ഗേറ്റ് ഇൽ വച്ച് തന്നെ ശ്രീക്കുട്ടൻ എന്നോട് പോയ കാര്യം തിരക്കി.സംസാരിച്ച കാര്യങ്ങൾ പറഞ്ഞപ്പോ അവനെന്നെ പറയാത്ത തെറി ഒന്നും ഇല്ലായിരുന്നു.അവനവനെ കൊണ്ട് പറ്റുന്ന പണിക്കു പോയ പോരെ.നീയൊക്കെ ആണോടാ ഒരു കാമുകൻ.തെണ്ടി വെറുതെ എന്റെ കൂടെ സമയം മെനക്കെടുതി റൂമിൽ ചെന്നിട്ടു എനിക്ക് ഇരിപ്പുറച്ചില്ല .ഞാൻ കൊടുത്ത സമ്മാനം അവള്കിഷ്ടപെട്ടോ എന്ന് അറിയാനുള്ള തിടുക്കമായിരുന്നു.അവസാനം ഞാൻ അവനോടു കാര്യം പറഞ്ഞു .അവൻ എന്നെയും കൂടി അടുത്തുള്ള ടെലിഫോൺ ബൂത്തിലേക്ക് നടന്നു. ഡയറക്ടറിയിൽ നിന്നും എങ്ങനെയോ ഹോസ്റ്റലിന്റെ നമ്പർ തപ്പി എടുത്തു.എന്നിട്ടു ഡയല് ചെയ്തു എനിക്ക് തന്നു.ഭാഗ്യത്തിന് ഹോസ്റ്റലിൽ കാൾ ഇനി അനുവചിച്ചിരുന്ന ടൈം ആയിരുന്നു.രണ്ടു മിനിട്ടു ഹോൾഡ് ചെയ്തപ്പോഴേയ്ക്കും അങ്ങേ തലക്കൽ അവളുടെ ശബ്ദം കേട്ടു ,ആര്യ അനുവാണ്.ഓ അനുവേട്ടനാണോ എന്താ വിളിച്ചേ .ഒന്നൂല്ല ചുമ്മാ .അവളുടെ ശബ്ദത്തിൽ ഒരു മുഷിപ്പ് എനിക്ക് ഫീൽ ചെയ്തു .പാദസരം സൈസ് കറക്റ്റ് ആണോ .ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.ഓ അറിയില്ല ഞാൻ ഇട്ടു നോക്കിയില്ല.സമയം കിട്ടിയില്ല.പിന്നെ അനുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഇനി വിളികയോ വരൊ ചെയ്യരുത്.ഇപ്പൊ തന്നെ റൂം മേറ്റ്സ് എല്ലാം എന്നെ എന്തൊക്കെ പറഞ്ഞാണ് കളിയാകുന്നതെന്നറിയാമോ.എനിക്കാകെ നാണക്കേടായി.എനിക്കൊരുപാട് പഠിക്കാനുണ്ട് .എന്നെ ഡിസ്റ്റർബ് ചെയ്യരുത് പ്ളീസ്.ഞാൻ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്.എന്നെ വെറുതെ വിട്ടേക്ക്.ഇതും പറഞ്ഞു അവൾ കാൾ ഡിസ്കോന്നെക്ട ചെയ്തു .എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.എന്റെ നെഞ്ച് ഇപ്പൊ പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്.എന്റെ കണ്ണിൽ ഇരുട്ട് കയറി കണ്ണുക്കാൾ തുടച്ചു കൊണ്ട് ഞാൻ ടെലിഫോൺ ബൂത്തിന്റെ ക്യാബിൻ തുറന്നു പുറത്തിറങ്ങുമ്പോൾ ഏല്ലാം കണ്ടുകൊണ്ടു ശ്രീക്കുട്ടൻ നിൽക്കുന്നുണ്ടായിരുന്നു.അവൻ എന്റെ ചുമലിൽ കൈ വച്ചു .കണ്ണനേരടക്കൻ ഞാൻ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു പ്രായമായ സ്ത്രീ വട്ടം ചാടി .ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു .പോയകാലത്തിന്റെ ചിന്തകളിൽ നിന്നും എന്നെ ഉണർത്താൻ അത് ധാരാളമായിരുന്നു.ഒരു നിമിഷം വണ്ടി നിർത്തിയിട്ടു പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്തു എന്റെ കണ്ണുനീർ തുടച്ചു.
(തുടരും)
💬 Comments
View all comments