Chapter Title : പാലാഭിഷേകം 4 [Infinity man]
അതുപോലെ സന്തോഷം കൊണ്ട് നിൽക്കാനും വയ്യ. കുറെ നേരം ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു ഉറങ്ങി പോയി,
പിറ്റേന്ന് രാവിലെ തന്നെ നല്ല മഴ ആണ്, സൂര്യൻ ഉദിച്ചു നില്കുന്നു കൂടെ നല്ല കാറ്റും മഴയും എന്നിക് നല്ല ഉന്മേഷം നൽകി, തറവാട്ടിലെ നടു മുറ്റത്തു മഴ തുള്ളികൾ വീയുന്നത് നോക്കി നല്ല ചൂട് ചായ കുടിക്കുകയാണ് ഞാൻ, എന്റെ കൂടെ നീതുവും ഉണ്ട്. "ഈ മഴ ത്ത് നല്ല ചൂട് ചായ കുടിച് ഇരിക്കാൻ ഒരു പ്രേത്യേക സുഖം ആണ് അല്ലെ", നീതു പറഞ്ഞു
" പിന്നെ നല്ല ഒരു ഫീൽ ആണ്, ബാംഗ്ലൂർ പോയാൽ ഇത് വലതും ആസ്വത്തിക്കാൻ കഴിമോ, അതിനു കേരളത്തിൽ തന്നെ വരണം "
" അതിനു ഞാൻ വെറുതെ പോയതല്ലലോ ബാംഗ്ലൂരുവിൽ നഴ്സിംഗ് പഠിക്കാൻ അല്ലെ"
" ഞാൻ തമാശ പറഞ്ഞലേ, അത് പോട്ടെ എങ്ങനെ പോകുന്നു നിന്റെ പഠനം ഒക്കെ "
" നല്ല രീതിയിൽ പോകുന്നുണ്ട്, ഇപ്പോഴാണോ ഇതൊക്കെ ചോയിക്കണേ. വന്നിട്ട് മണിക്കൂറുകൾ ആയിലെ "
" ഇന്നലെ നല്ല ക്ഷീണം ആയിരുന്നു, അതോണ്ടാ ഞാൻ നിന്നോട് ഇന്നലെ സംസാരിക്കാൻ വരാഞ്ഞേ "
" മാമി മാരോട് കുറെ സംസാരിച്ചലോ ഇന്നലെ രാത്രി "
" അത് പിന്നെ അവര് ഷോപ്പിലെ വിശേഷം ഒക്കെ ചോദിച്ചപ്പോ, പറയാതിരിക്കാൻ കയ്യില്ലലോ "
" ഓഹോ.. എങ്ങനെ പോകുന്നു ഷോപ്പിലെ കാര്യങ്ങൾ ഒക്കെ"
" ദൈവം സഹായിച്ചു നല്ല രീതിയിൽ പോകുന്നുണ്ട്"
" ഞാൻ ഒരു കാര്യം ചോദിക്കട്ടെ "
💬 Comments
View all comments