0%

Chapter Title : പാലക്കാടൻ കാറ്റ് 1

. അങ്ങനെ ഇരിക്കെ പെട്ടെന്നൊരു തലചുറ്റൽ രക്തം പരിശോധന നടത്തി ഷുഗർ ലക്ഷണം . അതിന്റെ ഭാഗമായാണ് ഹോസ്പിറ്റലിൽ വന്നത് . ഓ ഒരു ഷുഗറിനാണോ മലപ്പുറത്തൊന്നും കാണിക്കാതെ തൃശൂർ കാണിക്കാൻ വന്നത് എന്ന് വായനക്കാർക്ക് തോന്നാം . അതിലും ഉണ്ട് എന്റെ ഒരു കള്ളത്തരം . രണ്ടു ബിയർ പിടിപ്പിക്കാമല്ലോ . തൃശൂരാകുമ്പോൾ ഡോക്ടറെ കാണിച്ചു രണ്ടു ബിയറും കഴിച്ചു കോട്ടക്കൽ എത്തുമ്പോഴേക്കും മണവും കിക്കും മാറും . നാട്ടുകാരായ തെണ്ടികളും , പിന്നെ എന്റെ സലീനയും ഒന്നും അറിയില്ല .

ഞാൻ വീണ്ടും നീല ചുരിദാർ കാരിയെ ശ്രദ്ധിച്ചു . അവൾ എന്നെയും ഇടയ്ക്കിടയ്ക്ക് അറിയാത്ത മട്ടിൽ നോക്കുന്നുണ്ട് . ഞാൻ കസേരയിൽ നിന്നും എഴുനേറ്റു ചുമ്മാ ഒന്ന് നടുനിവർത്തി ഒന്ന് നടന്നു ടോക്കൺ ഇരുപത് ആകുന്നെ ഉള്ളു . ചുമ്മാ ഒന്ന് നടന്നു വന്നപ്പോൾ കസേര ഒന്നുപോലും ഒഴിവില്ല . എല്ലാം ഇരിപ്പിടവും ഫുൾ . പെട്ടന്ന് നീല ചുരിദാർ കാരിയുടെ അടുത്തുള്ള കസേര യിൽ ഇരുന്ന ഒരു കുട്ടി എഴുനേറ്റു പോയി . തല്ക്കാലം ഞാൻ അവിടെ ഇരുന്നു . നീല ചുരിദാർ കാരിയെ നോക്കി ഒന്ന് ചിരിച്ചു . തിരിച്ചു അവളും .

കണ്ണുകളിലൂടെയും പുഞ്ചിരിയിലൂടെയും ഞങ്ങൾ പരസ്പരം അടുക്കാൻ തുടങ്ങി . അവളുടെ പേര് റജീന പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് കോതക്കുറുശ്ശിയിലാണ് വീട് . കൂടെ ഉള്ളത് അവളുടെ ഉമ്മയാണ് . ഷുഗർ കൂടി കണ്ണിന്റെ കാഴ്ച കുറഞ്ഞുപോയിരിക്കുന്നു . കൂടാതെ ഹാർട്ട് അറ്റാക്കും ഉണ്ടായിട്ടുണ്ട് . ഉമ്മയെ കാണിക്കാൻ വന്നതാണ് . അവരുടെ ടോക്കൺ അമ്പത്തിയേഴാണ് .അതിനാൽ ഇനിയും എന്നെ പ്പോലെ അവരും കാത്തിരിക്കണം . ഞങ്ങളുടെ ടോക്കൺ വിളിക്കാൻ വൈകും ആയതു കൊണ്ട് പരസ്പരം സംസാരിച്ചു അടുത്ത് നല്ല സുഹൃത്തുക്കളായ ഞങ്ങൾ പുറത്തു ക്യാന്റീനിൽ പോയി ചായ കുടിക്കാൻ തീരുമാനിച്ചു . പക്ഷെ അവളുടെ ഉമ്മ നീ പോയി കഴിച്ചോ എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞത് കൊണ്ട് ഞാനും റജീനയും കൂടി കാന്റീൻ ലക്ഷ്യമാക്കി നടന്നു .

💬 Comments

View all comments