Chapter Title : പാലപ്പൂവ് 5 [അയ്യപ്പൻ നായർ]
വഴി ഇല്ല. ഞാൻ ആ ഇരുട്ടിലൂടെ ലീലയുടെ വീടിന്റെ മുൻപിലെത്തി..
വെട്ടം ഉണ്ട് പക്ഷെ മുൻപിലത്തെ വാതിൽ അടഞ്ഞു കിടക്കുകയാണ്.. ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു..
“ഹലോ”.
“വാതിൽ തുറക്ക് മേരി ജാൻ”
ഞൊടി ഇട കൊണ്ട് വാതിൽ തുറന്നു.. എന്നെ കണ്ടതും പെണ്ണിന്റെ മുഖം ഒകെ ചുമന്നു തുടുത്തു… ഞാൻ അകത്തേക്ക് കയറിയ പാടെ അവൾ വന്ന് എന്റെ ദേഹത്തേക്ക് ചാഞ്ഞു..ഞാൻ അവളെ ചേർത്തു പിടിച്ചു..
“കൈസ് ഹോ മേരി ജാൻ”
“അച്ഛാ.. മേ തുംകെലിയ വൈറ്റ് കർത്ത ഹെ”
“ആഹ് ഹാ”... യഹ് തും കേ ലിയ് ..”
“യെ ക്യ ഹെ”
“യെ ഏക് നായ മൊബൈൽ ഹെ.. തും കേ ലിയെ മേരെ കാൾ കർണേ കേ ലിയെ”
ഞാൻ ആ മൊബൈൽ അവൾക്ക് നേരെ നീട്ടി.. അവൾ അത്ഭുതത്തോടെ എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ വീണ്ടും എന്നെ കെട്ടി പിടിച്ചു.
ആദ്യമായിട്ട് ആണെന്ന് തോന്നുന്നു അവൾക് ഇങ്ങനെ ഒരു ഗിഫ്റ്റ് കിട്ടുന്നത്.. ഞാൻ വാതിൽ അടച്ചു അവളെയും കൊണ്ട് റൂമിലേക്ക് കയറി. പിന്നെ അതിൽ വാട്സ് അപ്പ് എടുത്തു..
അവളെ അതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു..അവൾ എല്ലാം പെട്ടന്ന് പഠിച്ചെടുക്കുന്നുണ്ടായിരുന്നു… നല്ല.ബുദ്ധി ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു.. ഇവനെ കെട്ടി ഇങ്ങനെ ആയിപോയത് ആയിരിക്കും…
കോൾ വിളിക്കേണ്ടത് എങ്ങനെ ആണെന്നും എങ്ങനെ കാൾ എടുക്കാം എന്നും എങ്ങനെ ഫോട്ടോ എടുക്കാം എന്നും അവൾക്ക് പറഞ്ഞു കൊടുത്തു. ശേഷം അവളെ കൊണ്ട് തന്നെ അതൊക്കെ ചയ്യിപ്പിച്ചു….
💬 Comments
View all comments