0%

Chapter Title : പാലപ്പൂവ് 5 [അയ്യപ്പൻ നായർ]

എന്നൊക്കെ പറഞ്ഞു അനുനയിപ്പിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത്… നേരെ വീട്ടിലേക്ക് വന്നു..

അപ്പോ ദേ പുറത്തു കുറച്ചു ആൾക്കാർ. അപ്പനും തന്തയുടെ അനിയനും മാളവികയുടെ അപ്പനും. ഇരുന്നു വെള്ളം അടിക്കുന്നു.. അപ്പോ വീണ ആന്റിയും പിള്ളേരും കാണും ഇന്നും ഒരു സീൻ പിടുത്തം കിട്ടും.

അടിച്ച സ്ഥിതിക് തന്തയുടെ അനിയൻ ഇന്ന് പോകില്ല.. അപ്പോ കോളടിച്ചു..

എന്റെ ഹൈലക്സ് കണ്ടിട്ട് അവന്മാർക് ചൊറിയുന്നുണ്ട്… ആ ചൊറിച്ചിൽ തന്തയുടെയും അനിയന്റെയും അവർ അറിയാതെ തീർക്കുന്നുണ്ട്..അതോർത്തു ചിരിച്ചുകൊണ്ട്

അമ്മ കാണാതെ അകത്തു കയറി കുളിച്ചു വെളിയിലേക്ക് വന്നു.. അപ്പോ ദേ ദക്ഷനും കൊച്ചും വെളിയിൽ ഇരിക്കുന്നു. ആന്റിയെ കണ്ടില്ല അവൻ എന്നെ കണ്ട് ചിരിച്ചു കാണിച്ചു..

അവൻ ഇതുവരെ എന്നോട് അങ്ങനെ മുഖം കുറുപ്പിച്ചു പറഞ്ഞിട്ടില്ല..

“എപ്പോളട വന്നേ”..

“ സന്ധ്യകാറായപ്പോൾ വന്നതാണ്. ഇന്ന് ഇനി പോക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല..ചേട്ടായി വണ്ടി എങ്ങനെ ഉണ്ട്..”

“വണ്ടി സൂപ്പർ അടാ. നിനക്ക് ഓടിക്കണോ”.

“ വേണ്ട ഞാൻ അത്രക് തെളിഞ്ഞില്ല.. ഡ്രൈവിംഗ് സെറ്റ് ആയി വരുന്നതേ ഒള്ളു”

“വീട്ടിൽ വണ്ടി അല്ലേ ഉള്ളെ നിനക്ക് പഠിക്കാൻ മേലെ”

“അതൊന്നും പറയാതെ ഇരിക്കുവാ നല്ലത്. എന്തേലും വന്നാൽ പിന്നെ അത് മതി. ബാക്കി സമാധാനം പോകാൻ”

“അപ്പോ എല്ലായിടത്തും ഇങ്ങനെ തന്നെ..” അല്ല ആന്റി എന്തിയെ”

“അടുക്കളയിൽ ഉണ്ട്”

ഞാൻ അങ്ങോട്ട് ചെന്ന് അമ്മയും ആന്റിയും മാളവികയുടെ അമ്മയും അവിടെ ഉണ്ട് അവർ അവിടെ എന്തോ പറഞ്ഞിരിക്കുവാണ്. എന്നെ കണ്ട പാടെ ആന്റിയും മാളവികയുടെ അമ്മയും എന്നെ ചിരിച്ചു കാണിച്ചു..

ഞാനും

💬 Comments

View all comments