Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
വന്നോട്ടെ?...
ഹരി അതിശയത്തോടെ വഴി മാറിയതും, സൈറ ഉള്ളിലേക്ക് വന്നു...
അടുക്കളയിൽ നിന്ന് രേവതിയും ഈ നേരം അങ്ങോട്ടേക്ക് എത്തി...... ഹരിയുടെ അതേ മുഖഭാവം ആയിരുന്നു രേവതിക്കും ഉണ്ടായിരുന്നത്.....
സൈറ തിരിഞ്ഞു നിന്ന് കൊണ്ട് ഹരിയോട് പറഞ്ഞു : സോറി ഹരീ... ഞാൻ കൺട്രോൾ ചെയ്യേണ്ടത് ആയിരുന്നു. ഇത് ഹരിയുടെ വീട് ആണെന്ന് ഞാൻ ഓർത്തില്ല ആ സമയത്ത്.......
ഹരി രേവതിയെ നോക്കി, മനസ്സിൽ പറഞ്ഞു " അച്ചായൻ വിളിച്ചിട്ടുണ്ടാവും "....
സൈറ ഒന്നും പറയാതെ രേവതിയെ നോക്കി ചോദിച്ചു : ആദി?..
രേവതി : ഉറങ്ങുകയാ ചേച്ചി............
സൈറ : ഞാൻ അവനെ പേടിപ്പിച്ചു അല്ലെ........ ഏത് റൂമിലാ?.........
അത് കേട്ടപ്പോൾ ഹരിക്ക് അയ്യത്തടാ എന്നായി. താൻ കാരണം ആദി കരഞ്ഞത്, ജെറിനോട് പറഞ്ഞപ്പോൾ അത് സൈറയുടെ തലയിൽ ഇട്ട് കൊടുത്തതിനു.
രേവതി ആദി ഉറങ്ങുന്ന മുറി ചൂണ്ടി കാട്ടിയതും, ഒന്നും പറയാതെ സൈറ അങ്ങോട്ടേക്ക് നടന്നു. പിന്നാലെ നടക്കാൻ തുടങ്ങിയ രേവതി കണ്ണുരുട്ടി ഹരിയെ തിരിഞ്ഞു നോക്കിയപ്പോൾ ഹരി പതിയെ ഇളിച്ചു.....
ആദിയെ നോക്കി അവന്റെ മുഖത്ത് ഒന്ന് തഴുകി തിരിച്ച് ഹാളിൽ എത്തിയ സൈറ ഹരിയോട് പറഞ്ഞു : ഹരീ......
ഹരി : മാം........
സേറ പിന്നിൽ ഉള്ള സോഫയിലേക്ക് ഇരുന്ന് കാലിന്റെ മുകളിൽ കാല് കയറ്റി വച്ച് പറഞ്ഞു : ഹരിയുടെ വീട്ടിൽ വന്ന് ഹരിയോട് അങ്ങിനെ ഞാൻ പറഞ്ഞത്, എന്റെ തെറ്റാണ്... റിയലി റിയലി സോറി... പക്ഷെ.......
സൈറ ഒന്ന് നിർത്തിയ ശേഷം തുടർന്നു : ലാപ്ടോപ് രേവതിയെ കൊണ്ട് എനിക്ക് കൊണ്ട് വന്ന് തന്നത്. അതിൽ എനിക്ക് ഹരിയോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. ഹരിക്ക്........നടക്കാൻ കഴിയും എങ്കിൽ, ഓഫീസ് ആവശ്യവുമായി ഞാൻ എന്തേലും ആവശ്യപ്പെട്ടാൽ അത് ഒരു പേന അയാൽ പോലും, ഹരി തന്നേ എനിക്ക് കൊണ്ട് വന്ന് തരണം.......
ഹരി : മാം അത്... ഞാൻ അത്ര ഒന്നും ഉദ്ദേശിച്ചില്ല...
സേറ : എന്ത് ഉദ്ദേശം ആയാലും ശരി... എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല...
ഹരി കുന്തം വിഴുങ്ങിയ
💬 Comments
View all comments