Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ചാഞ്ഞു കിടന്ന് ആ രംഗങ്ങൾ ഓർക്കുന്നതിനിടയിൽ ആണ്....
ഹരി : ശേ......എന്നെ പോലെ പ്രാരാബ്ദം നിറഞ്ഞ ഒരുത്തനെ കെട്ടിയില്ലാരുന്നു എങ്കിൽ, എവടെ എത്തിയേനെ എന്റെ പെണ്ണ്... അല്ലേടി.........
അവന്റെ മാറിൽ പെട്ടെന്നു മുഖം വലിച്ചെടുത്തു കൊണ്ട് ഹരിയുടെ മുഖത്തേക്ക് നോക്കി രേവതി......
പക്ഷെ, സങ്കടം ആയിരുന്നില്ല അവളുടെ കണ്ണുകളിൽ, ആളി കത്തുന്ന അവനെ ദഹിപ്പിക്കാൻ ഉതകുന്ന ദേഷ്യം ആയിരുന്നു........
ഹരി എന്തെങ്കിലും പറയുന്നതിന് മുൻപേ, പടെ.... പടെ.... ഹരിക്ക് തന്റെ രണ്ടു കൈ കൊണ്ടും കൊടുത്തു അവന്റെ കയ്യിലും തുടയിലുമായി കുറേ തല്ല്....
ഹരി ഉറക്കെ പറഞ്ഞു : എടീ വേദനിക്കുന്നു.... ആാാാ.... ഊഓഫ്... പതുക്കെ.... അമ്മേ...... അയ്യോ.....അയ്യോ... ആാാ....
ഇതേ സമയത്ത് ആണ്, വർക്ക് ഔട്ട് ഡ്രെസ്സിൽ ഈ കാഴ്ചയും കണ്ടു കൊണ്ട് സൈറ അങ്ങോട്ടേക്ക് കയറി വരുന്നത്.
ഇത്രയും ദിവസങ്ങൾ മതിയായിരുന്നു, കോളിങ് ബെൽ അടിക്കാതെ, അനുവാദം ചോദിക്കാതെ തനിക്ക് ഈ വീട്ടിലേക്ക് കടന്ന് വരാൻ അധികാരം ഉണ്ട് എന്ന് സൈറ ഉറപ്പിക്കാൻ.........
സൈറ ഹരിക്ക് ബോസ് ആണെങ്കിൽ കൂടെ, ഹരിയുടെ ബോസ് എന്നതിൽ ഉപരി അടുത്ത കൂട്ടുകാരി, അല്ലെങ്കിൽ ചേച്ചിയായി മാറാൻ ഇത്രയും ദിവസങ്ങൾ മതിയായിരുന്നു രേവതിക്ക്....
അതുകൊണ്ട് തന്നേ, സൈറയെ കണ്ടിട്ടും രേവതി നിർത്തിയില്ല... രേവതി ദേഷ്യത്തിൽ അലറി ചോദിച്ചു : എന്താടാ പട്ടീ പറഞ്ഞത്.....
ഹരി വേദന കടിച്ചു പിടിച്ച് പറഞ്ഞു : ഒന്ന് തമാശിക്കാനും പറ്റില്ലേ....
രേവതി പല്ല് കടിച്ചു കൊണ്ട് : അന്റെ ഒരു തമാശ.... തെണ്ടി.... പട്ടി... ചെറ്റേ..
ഹരി ഇളിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു : മാം.... ഇവളെ ഇനി ജിമ്മിന് വിട്ടാൽ ശരിയാവില്ല... പണ്ടത്തെ പോലെ അല്ല... നല്ല വേദന ഉണ്ട് തല്ലിന്.......
സൈറ മുന്നിലെ സോഫയിൽ ഇരുന്ന് കൊണ്ട് ചിരിച്ചു ചോദിച്ചു , : അത് ശരീ... ഇത് സ്ഥിരം പരുപാടി ആയിരുന്നോ?...
പ്ലേ മാറ്റിൽ ഇരുന്ന് കൊണ്ട് തങ്ങളെ നോക്കി ചിരിക്കുന്ന ആദിയെ നോക്കി ഹരീ പറഞ്ഞു : നീയും ചിരിക്കാണ് അല്ലെ ചെക്കാ... നാണം വേണം... സ്വന്തം തന്തയെ,
💬 Comments
View all comments