0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5045

അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്ത് നിറഞ്ഞ കണ്ണുകളിൽ മുത്തം നൽകി അവൻ പറഞ്ഞു : എന്റെ പെണ്ണെ... കാണുന്നവർ ഇംഗ്ലീഷ് കാരോ.. ആരെങ്കിലും ആവട്ടെ.. അവർ നിന്റെ ഡാൻസ് അതിന്റെതായ രീതിയിൽ ആസ്വദിക്കുന്നതിൽ ആണ് കാര്യം. കഴിഞ്ഞ രണ്ട് വട്ടവും എന്റെ പെണ്ണിന് കിട്ടിയ കയ്യടി........ എനിക്ക് എത്ര സന്തോഷമായി എന്നറിയുമോ......

രേവതി കണ്ണ് തുടച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ കളിയായി ഒരു കുത്തു കൊടുത്ത് ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട് രേവതി ആ രംഗം ഓർത്തു......

" നഗരത്തിലെ വലിയ ഹോട്ടലിൽ, ഫോറിനേഴ്സിന് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ താല്പര്യം ഉണ്ടോ എന്ന് സൈറ ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു രേവതിയുടെ മറുപടി. പക്ഷെ " കിട്ടിയ അവസരങ്ങൾ എന്തിനാ കളയുന്നത് " എന്ന് തുടങ്ങിയ ഉപദേശങ്ങൾ കേട്ട്, ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് അന്ന് രേവതി ആദ്യമായി സമ്മതിച്ചത്.

വിദേശികൾ അടക്കം , പത്തു മുപ്പത് പേര് അടങ്ങിയ കൂട്ടത്തിന് മുന്നിൽ, രേവതി നൃത്തം അവസാനിപ്പിച്ച്, കൈ കൂപ്പികൊണ്ട് നോക്കിയപ്പോൾ കണ്ടത്, വിടർന്ന മുഖവുമായി സന്തോഷത്തോടെ, തന്റെ നൃത്തം കാണാൻ ഇരുന്ന ആളുകളെ നോക്കി, അവരോടൊപ്പം തന്നേ കയ്യടിക്കുന്ന ഹരിയെ.... അല്ലെങ്കിൽ തന്റെ ഭർത്താവിനെ ആണ്......... അവന്റെ സന്തോഷത്തിൽ ഉണ്ടായിരുന്നു, തനിക്ക് കിട്ടിയ കയ്യടികൾക്ക് തന്നെക്കാൾ ഏറെ അവനെ സന്തോഷിപ്പിക്കുന്നു എന്ന് ...

അന്ന് കിട്ടിയ പതിനായിരം രൂപയുടെ ചെക്ക്, ഹരിയുടെ കയ്യിൽ കൊടുത്ത്, അവന്റെ കാല് തൊട്ട് വന്ദിച്ച തന്നേ, സൈറ നോക്കി നിൽക്കെ ആണ് വാക്കുകൾക്കായി പരതി, നിറ കണ്ണുകളോടെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു .

അതിന് ശേഷം ആ ചെക്ക്, സൈറയുടെ കയ്യിൽ നിർബന്ധിച്ച് പിടിപ്പിച്ച ശേഷം ഹരി പറഞ്ഞു : ഇത് മാമിന് അവകാശപ്പെട്ടതാണ്...... വേണ്ട എന്ന് പറയരുത്.....

സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൻ സൈറയെ കെട്ടിപിടിച്ചു........

അവൻ വീണ്ടും പറഞ്ഞു : താങ്ക് യൂ മാം......

ആ സീനിന് നിറ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് രേവതി കാഴ്ചക്കാരി ആയി നിന്നു.

രേവതി അവന്റെ മാറിൽ

💬 Comments

View all comments