Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ശേഷം അൽവിനും ഹരി കൈ കൊടുത്തു...... ഒപ്പം പറഞ്ഞു : ആ.... രേവതി പറഞ്ഞിരുന്നു.....
മൂന്ന് പേരെയും മാറി മാറി നോക്കി കെവിൻ പറഞ്ഞു : ഞങ്ങൾ കൂടെ ജോയിൻ ചെയ്തോട്ടെ?...
സൈറ അഭിപ്രായം പറയും എന്ന് വിചാരിച്ച് നോക്കിയ ഹരി കണ്ടത്, സൈറയും രേവതിയും തന്നേ നോക്കുന്നതാണ്...
ഹരി സമയം പാഴാക്കി വിഡ്ഢി ആവാതെ പറഞ്ഞു : യെസ്.... പ്ലീസ്....
കെവിൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെങ്കിൽ ആൽവിൻ സൈലന്റ് ആയിരുന്നു.....
കെവിൻ സ്വയം പരിചയപ്പെടുത്തി......... ഹരി തിരിച്ചും.......
അവർക്കുള്ള ഡ്രിങ്ക്സ് കൂടെ അങ്ങോട്ടേക്ക് വന്നു........
കെവിന്റെ ചിരിച്ച മുഖത്തോടെ ഉള്ള ഉള്ള് തുറന്നുള്ള സംസാരം, ഹരിയും അവനോട് നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. അതിനിടയിൽ ആണ് കെവിന്റെ ചോദ്യം വരുന്നത് " ഹരിയെന്താ കോക്, ഹോട് ഇല്ലേ?.."
രേവതി കേട്ടു കൊണ്ട് തന്റെ തൊട്ടടുത്ത് ഇരിക്കുന്നത് കൊണ്ട് തന്നേ ഹരി പറഞ്ഞു : ബിയർ കഴിക്കും.... പക്ഷെ, തിരിച്ചു വണ്ടി ഓടിക്കാൻ ഉള്ളതാ.... അറിയാലോ ഈ നാട്ടിലെ ചെക്കിങ്?...
കെവിൻ തല ആട്ടി കൊണ്ട്,: ആ പറഞ്ഞത് കറക്റ്റാ.... അതിനൊക്കെ നമ്മുടെ സ്ഥലം..... ഗോവ.... ആ പേടി പേടിക്കണ്ട....
മലയാളികൾ ആണെങ്കിൽ കൂടെ, ജനിച്ചതും വളർന്നതും എല്ലാം ഗോവയിൽ ആണെന്ന് കെവിൻ ആദ്യമേ പറഞ്ഞിരുന്നു...
ഹരി ഒന്ന് രേവതിയെ നോക്കിയിട്ട് പറഞ്ഞു : ഒരു ദിവസം അങ്ങോട്ട് വരണം, ഗോവക്ക്........
കെവിൻ ചിരിച്ചു കൊണ്ട് ഹരിയുടെ തോളിൽ തട്ടി പറഞ്ഞു : ഒരു ദിവസമോ?... ഒരു ദിവസം കൊണ്ട് എന്ത് ആവാൻ ആണ്.... ഹരി മിനിമം പത്തു ദിവസം പ്ലാൻ ചെയ്ത് വാ... വരുമ്പോൾ എന്നെ വിളിച്ചാൽ മതി... ഫുൾ സെറ്റ് ചെയ്ത് തരാം.......
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഡാൻസ് ഫ്ലോറിൽ ആളുകളുടെ എണ്ണം കൂടി വന്നു തുടങ്ങിയിരുന്നു..
കെവിൻ : പറയാൻ മറന്നു.... മാൻ.... രേവതി ഒരു രക്ഷയും ഇല്ലാട്ടോ... സ്ട്രീറ്റ് ഡാൻസിൽ പുലി ആയ എന്നെ വെള്ളം കുടിപ്പിച്ചില്ലേ രേവതി...
രേവതി നാണത്തോടെ ഹരിയുടെ കയ്യിലേക്ക് മുഖം ചേർത്തു അത് കേട്ടിട്ട്...
ഹരി അഭിമാനത്തോടെ
💬 Comments
View all comments