0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3053

ഒന്ന് എഴുന്നേറ്റ്, ടേബിളിന് മുകളിൽ ഇരിക്കുന്ന തന്റെ ഫോൺ എടുത്ത് സ്‌ക്രീനിൽ കൈ കൊണ്ട് തോണ്ടിയ ശേഷം പിന്നെ ഇരുന്നത്, അവന്റെ തൊട്ടരികിൽ ഒരിഞ്ചു പോലും ഗ്യാപ്പ് ഇല്ലാതെ ആണ്.....

അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ പിടിച്ച് അവൾ ഹരിയെ നോക്കി പറഞ്ഞു : ഹരീ..... ഇനി ഒരക്ഷരം....മിണ്ടി പോവരുത്...........

" ബിപ്...... ബിപ്....... ട്രിങ്...... ട്രിങ്...... "...... ലൗഡ് സ്പീക്കറിൽ ഫോൺ ഇട്ട് റിങ് പോകുന്നത് കേട്ട്, ചുണ്ടിൽ കൈ വച്ച് " മിണ്ടി പോകരുത് " എന്ന ആംഗ്യം കാണിച്ചു അവനോട് സൈറ..............

റിങ് പോകുന്ന സൗണ്ട് കേൾക്കുന്നുണ്ടെങ്കിലും ഡിസ്പ്ലേ കാണാത്തത് കൊണ്ട് ഹരിയും ആകാംക്ഷയോടെ, മറുപുറത്ത് ആരായിരിക്കും എന്ന ചിന്തയിൽ അവളുടെ കൈ പിടിയിൽ കൂനി കൂടി ഇരുന്നു........

" ഹായ്...... സൈറ.... ഹൌ ആർ യൂ "......... ആ സ്ത്രീ ശബ്ദം കേട്ടതും ഹരി ഞെട്ടി കൊണ്ട് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.........

ശ്രമമേ നടനുള്ളൂ...അവൾ അവന്റെ തോളിൽ പിടുത്തമിട്ടു കൊണ്ട് അവനെ താഴത്തേക്ക് വലിച്ചു വീണ്ടും ഇരുത്തി...... ഒപ്പം വിരൽ ചൂണ്ടി കൊണ്ട് " ഇരിയട അവിടെ " എന്നും ഒപ്പം മിണ്ടരുത് എന്ന ആംഗ്യവും കാട്ടി അവനോട്................

സൈറ ചിരിച്ചു കൊണ്ട് ഫോണിൽ പറഞ്ഞു : ഐ ആം ഫൈൻ ഡോക്ടർ........ ഹൌ ആർ യൂ....

ആൻസിയുടെ ശബ്ദം : ഐ ആം ഗുഡ് സൈറ..... താങ്ക്സ്.........

സൈറ : എന്താ പരുപാടി.... തിരക്കാണോ?.....

ആൻസി : നതിങ് സ്‌പെഷ്യൽ........ കുറച്ച് കേസ് സ്റ്റഡി നടത്തുകയായിരുന്നു....

സൈറ : ഓ.... ഓകെ.... ഓകെ... സോറി ഫോർ ഡിസ്റ്റർബിങ്ങ്...........

ആൻസി ചിരിച്ചു കൊണ്ട് : നോ... നോ..... ഇട്സ് ഓകെ.... പറയൂ......

സൈറ ഹരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് : ആക്ച്വലി.............ഞാൻ ചെന്നൈ ആണ്....... ഒരു മീറ്റിങ്ങിനു വന്നതാ........

ഒന്ന് നിർത്തിയ ശേഷം ഹരിയെ നോക്കി സൈറ തുടർന്നു : ഹരിയും ഉണ്ട് കൂടെ, അടുത്ത റൂമിൽ ആണ്.........

ഹരിയെന്ന് കേട്ടപ്പോൾ ആൻസിയുടെ ശബ്ദത്തിൽ, മാറ്റം വന്നു. അവളുടെ ശബ്ദം മൃദുലമായി........

💬 Comments

View all comments