0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3071

കുറച്ചു നേരം ശ്വാസം ശരിക്ക് എടുക്കാഞ്ഞതിന്റെ ആവാം, ഉത്തരം പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ....... അവൻ എഴുന്നേറ്റ് ഓടി..... അവന്റെ മുറിയിലേക്ക്.........അല്ല മുറിയിലെ ബാത്‌റൂമിലേക്ക്.......

ശർദിക്കാൻ വന്നെങ്കിലും ഒന്നും പുറത്തേക്ക് വരാത്തത് കൊണ്ട് തന്നേ, വായ്ക്കകത്തേക്ക് കൈ തള്ളി കയറ്റി ശർദിച്ചു കളയേണ്ടി വന്നു അവന് ............

ആകെ ഒരു തരിപ്പ്, ഞെട്ടൽ മാറുന്നില്ല... അടിച്ച തരിപ്പും ആവി ആയിപോയി......താൻ ഇപ്പോൾ കേട്ടത് എന്ത്?... താൻ അറിയാതെ തനിക്ക് ചുറ്റും നടക്കുന്നത് എന്ത്?.....തന്നേ വച്ച് ഉണ്ടാക്കിയ ഡീൽ എന്ത്?... എന്തിന്?.... ഹരി വായും മുഖവും കഴുകിയും, വാഷ് ബേസിനിൽ കൈ വച്ച് താങ്ങി കണ്ണാടിയിലെ തന്റെ ചുവന്ന കണ്ണുകൾ നോക്കി, ഒരു ഭൂതത്തിനെ കണ്ട അവസ്ഥയിൽ നിന്നു.......

ഒരുപാട് സമയം എടുത്തു അവൻ അവിടെ നിന്ന് പുറത്തിറങ്ങാൻ.....

വാതിൽ തുറന്ന് പുറത്തിറങ്ങിയതും, സൈറ കിടക്കയുടെ വക്കിൽ ആയി അവനെ നോക്കി ഇരിപ്പുണ്ടായിരുന്നു, കൈ കെട്ടി കൊണ്ട്.......

ഹരി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നേ, അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു വന്ന് അവന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു : ഹരീ...... ആർ യൂ ഓകെ?....

ഉത്തരം ഉണ്ടായിരുന്നില്ല അവന്.......

അവൾ അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നോട്ട് നടന്നു. യന്ത്രികമായി അവളുടെ കൈപിടിയിൽ ഒതുങ്ങി നിന്ന് കൊണ്ട് അവനും നടന്നു.....

സൈറ സോഫയിൽ തന്റെ പഴയ സ്ഥാനത്ത് തന്നേ ഇരുന്നപ്പോൾ, മൂലക്കുരു ഉള്ളവനെ പോലെ, മുഖം കുനിച്ച് നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ....

അവന്റെ ഗ്ലാസിൽ ഒന്നൊഴിച്ചു കൊണ്ട് സൈറ അവന് നേരെ നീട്ടി പറഞ്ഞു : ഹരീ.... ടേക്ക് ഇറ്റ്....

ഹരി വിറയുന്ന ശബ്ദവുമായി : വേ.... വേണ്ട......

" പിടിക്ക്.......ഇരിക്ക്..... "............... സൈറ ഗൗരവത്തിൽ നോക്കി പറഞ്ഞു ...

ഹരി വേഗം സൈറയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി..... അവന്റെ കൈകൾ വിറക്കുന്നതിനനുസരിച്ച്,

പതിയെ ആണ് സൈറ പറഞ്ഞതെങ്കിലും, അതൊരു ഓർഡർ തന്ന പോലെ ആണ് അവന്റെ പേടിച്ചരണ്ട മനസ്സിന് തോന്നിച്ചത്.. അവൻ മുന്നേ ഇരുന്ന അതേ സ്ഥലത്ത് ഇരുന്ന് ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി...

💬 Comments

View all comments