0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3129

എന്ന് വിചാരിച്ചിരുന്ന സുരഭി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഫാത്തിയും തന്റെ വഴിയെ....

കാര്യങ്ങൾ എല്ലാം കേട്ട് മനസ്സിലാക്കിയ സുരഭി, പിന്നെ അവളെ ഉപദേശിക്കാൻ പോയില്ല. മറിച്ച് പിന്നെ അങ്ങോട്ട് സുരഭി അവൾക്കൊരു ടീച്ചർ അല്ലെങ്കിൽ കോച്ച് ആയി മാറുകയായിരുന്നു......

ദിവസങ്ങൾ... മാസങ്ങൾ.... വർഷങ്ങൾ ആയി മാറി എങ്കിലും .... ബഷീർ കടൽ കടന്നില്ല എന്ന് മാത്രം അല്ല , ഫാത്തിമയുടെ ഫുൾ ടൈം പിമ്പ് ആയി മാറി അയാൾ .

മനസ്സിൽ അവശേഷിച്ച അവസാന തരി സ്നേഹവും ഫാത്തിമ മണ്ണിട്ട് മൂടി കഴിഞ്ഞിരുന്നു ബഷീറിനോട്. ആരെയും. കുറ്റപ്പെടുത്താതെ, അവൾ തന്റെ ആമിനക്ക് വേണ്ടി, അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ജീവിച്ചു .

താങ്ങും തണലുമായി കൂടെ " ആയി " ഉണ്ടായിരുന്നു.

" ഇയാൾ കുറച്ച് കഴിഞ്ഞാൽ തന്റെ മോളെയും ".... ഫാത്തിമയുടെ ചിന്തകൾ അതിര് കടക്കുമ്പോഴേക്കും ആ വാർത്ത വന്നു .......

..............ബഷീർ കൊല്ലപ്പെട്ടു................

വെള്ളമടിക്കിടയിൽ പൈസയുടെ പേരിൽ , സുരഭിയുടെ ഭർത്താവിന്റെ കൈ കൊണ്ട് അയാൾ തീർന്നു എന്നായിരുന്നു പോലീസ് പറഞ്ഞത്....

പക്ഷെ ആ വാർത്ത, സുരഭിയെയും ഫാത്തിമയെയും തമ്മിൽ അകറ്റിയില്ല, മറിച്ച്, അവരെ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.

വളർന്ന് വരുന്ന ആമിനയോട് ഫാത്തിമ ഒന്നും മറച്ചു വച്ചില്ല....... " പഠിക്ക്.... പഠിക്ക്.... പഠിക്ക്.... വിദ്യാഭ്യാസം ഇല്ലാത്തതിന്റെ, ഒരു കൈ തൊഴിൽ അറിയാത്തതിന്റെ പേരിൽ, താൻ എത്തി പെട്ട സ്ഥലത്തേക്ക്, തന്റെ ജീവിതം നിനക്ക് ഉണ്ടാവരുത് " എന്ന് മാത്രം ആമിനയോട് പറഞ്ഞു കൊണ്ടിരുന്നു ഫാത്തിമ...

ആമിന ഏതൊരു എക്സാം പാസ്സായാലും, ആ ചേരിയിൽ, സന്തോഷത്തോടെ മധുരം വിളമ്പിയിരുന്നു ഫാത്തിമ .....

ടെൻത് എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സമയത്താണ്, ആമിയെ തനിച്ചാക്കി ഫാത്തിമ പോകുന്നത്..... പനിയിൽ തുടങ്ങിയത് തലോചോറിനെ ബാധിച്ചപ്പോൾ........

ശരിക്ക് പറഞ്ഞാൽ, എക്സാം റിസൾട്ട്‌ വന്ന അതേ ദിവസം... റിസൾട്ടും പിടിച്ച് സന്തോഷത്തോടെ ഹോസ്പിറ്റലിൽ എത്തിയ അവളെ, ഹോസ്പിറ്റലിനു മുന്നിൽ ആയി തന്നേ അവളുടെ "ആയി " സങ്കടം കടിച്ചു പിടിച്ച് കാത്തിരിപ്പുണ്ടായിരുന്നു.......

ഇത്രയും പറയുന്നതിനിടയിൽ ഒന്നൂടെ അടിച്ച സൈറ ആകെ കുഴഞ്ഞിരുന്നു.

💬 Comments

View all comments