0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3130

അവൾ ഹരിയെ നോക്കി ഇളിച്ചു......

ആ ഇളിയിൽ അവൻ കണ്ടത്, തന്റെ മാം കടിച്ചു പിടിച്ച, ഉള്ളിൽ ഒളിപ്പിച്ച സങ്കട തിരമാലകൾ ആയിരുന്നു.............

അവൻ രണ്ടാമത് ഒന്ന് ആലോചിച്ചില്ല... എല്ലാം പെട്ടെന്നായിരുന്നു. മുന്നോട്ട് ആഞ്ഞു കൊണ്ട് അവളെ, തന്റെ ബോസിനെ കെട്ടിപിടിച്ചു...........

" ഹരീ..... "..... അവൾ എന്തോ പറയാൻ വന്നെങ്കിലും, മുഴുവനാക്കാൻ പറ്റിയില്ല .... കാരണം അവളുടെ എരിഞ്ഞു നീറുന്ന, തീ കനൽ ഉള്ള മനസ്സിനെ കുറച്ചു തണുപ്പ് ഏകാൻ അവന്റെ ആലിംഗനത്തിന് കഴിയുന്നുണ്ടായിരുന്നു.....

" കരയരുത്.... എന്ത് സംഭവിച്ചാലും കരയരുത്... ജീവിച്ചു കാണിക്കണം.. ആഗ്രഹിച്ചത് നേടണം ".... അവൾ തന്റെ ഉമ്മ പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിനുള്ളിൽ പറഞ്ഞുകൊണ്ട് അടക്കി പിടിക്കാൻ ശ്രമിച്ചു എങ്കിലും, തന്നേ അമർത്തി കെട്ടിപിടിച്ചു, തന്റെ ഉള്ളിലെ തീ, സങ്കടം തിരിച്ചറിഞ്ഞു തന്നെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അവന്റെ തോളിൽ മുഖം പൂഴ്ത്തി, എത്രയോ വർഷങ്ങൾക്ക് ശേഷം അവളുടെ കണ്ണുകൾ നിറഞ്ഞു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി..........

ഇരുവരും കെട്ടിപിടിച്ചു കൊണ്ട് തോളിൽ മുഖം പൂഴ്ത്തി കുറെ നേരം അതെ പോലെ ഇരുന്നു...

പതിയെ ഹരി അറിയാതെ തന്റെ കണ്ണുകൾ തന്റെ കൈ വിരലുകൾ കൊണ്ട് തുടച്ചുകൊണ്ട് ആലിംഗനത്തിൽ നിന്നും വേർപ്പെട്ട ശേഷം, സൈറ കാണുന്നത് ഹരി അവന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുന്നതാണ്...........

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു : ഇതിപ്പോൾ കോമഡി ആയല്ലോ ഹരീ.... കരയണ്ട ആൾ ഞാനല്ലേ.... എന്നിട്ട് നീയാണോ കരയുന്നത്?.............

ഹരി മുഖം തുടച്ചു കൊണ്ട് പറഞ്ഞു : അതല്ല... ഞാൻ എന്റെ അച്ഛനെ ഓർത്തു....

സൈറ : അച്ഛനോ?... അച്ഛന് എന്താ പ്രശ്നം.....

സൈറ ഹരിയെ സംശയത്തോടെ നോക്കിയപ്പോൾ, ഹരി പറഞ്ഞു :ഇപ്പോഴല്ല മാം, പണ്ടാണ്...... ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആയിരുന്നു, സ്കൂൾ പിയൂൺ വന്ന് നോട്ടീസ് തരുന്നത്, ബാഗ് എടുത്ത് ഹെഡ് മാസ്റ്ററെ കാണാൻ വരാൻ പറഞ്.......

ഒരു ഓട്ടോയിൽ, ഞാനും പി ടി മാഷും, സന്ധ്യ ടീച്ചറും കൂടെ ആശുപത്രിയിലേക്കാണ് അവിടുന്ന് നേരെ പോണത്... അച്ഛന് വയ്യ.... ഹോസ്പിറ്റലിൽ ആണ്.... അത്രയേ എന്നോട്

💬 Comments

View all comments