0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : kkstories Read All Parts 3154

നിൽക്കുന്ന അനിയത്തിയെയും, തല ഞൊറിഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയും ഞെട്ടിച്ചു കൊണ്ട് രേവതി ചാടി എഴുന്നേറ്റ് അലറി... " അയ്യോ..... ചേച്ചി "...

" എന്ത് പരുപാടിയാ ചേച്ചി... ഒരു വാക്ക് പറയാതെ ".... കാറിൽ നിന്നും ഇറങ്ങിയതും കാറിനുള്ളിൽ ഇനി ഹരി കൂടെ ഉണ്ടോ എന്ന സംശയത്തോടെ എത്തി നോക്കി അവൾ ചോദിച്ചു...

നല്ല ചിരിയോടെ സൈറ കാറിൽ നിന്നും ഇറങ്ങിയ വഴി പറഞ്ഞു : നോക്കണ്ട... ഹരി നാളെ ഈവെനിങ്ങേ എത്തൂ....

രേവതി വിടർന്ന മുഖവുമായി തന്റെ അമ്മയോട് പറഞ്ഞു : അമ്മേ... ഇതാണ് സൈറ ചേച്ചി.... ഹരിയുടെ ബോസ്.... പറഞ്ഞിട്ടില്ലേ...

" എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ അമ്മേ " എന്ന് സൈറ ചിരിച്ചു ചോദിച്ചതും, മുഖം വിടർത്തി നന്നായി ചിരിച്ചു കൊണ്ട് അമ്മ സുഷമ പറഞ്ഞു : അയ്യോ... പറയാറുണ്ടോ എന്നോ.... മോളെ പറ്റി പറയാൻ നൂറു നാവാണ് രേവതിക്ക്....

" അത് എന്റെ അനിയത്തി... "..... രേവതി വീടിന്റെ മുറ്റത്തെക്ക് നോക്കി പറയാൻ തുടങ്ങി എങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അൽപം നേരെ മുന്നേ വരെ ആദിയെ പിടിച്ചു നിന്നിരിന്ന പാർവതി അവിടെ ഉണ്ടായിരുന്നില്ല...

" ങ്ങേ.... അവൾ എവടെ പോയി "... രേവതി സുഷമയോട് ചോദിച്ചപ്പോൾ, സുഷമക്കും ഉത്തരം ഉണ്ടായിരുന്നില്ല..

സുഷമ : അയ്യോ....ഇവിടെ ഇങ്ങനെ നിക്കാതെ അകത്തേക്ക് വരൂ.....

സൈറ അവരുടെ കൂടെ ആ ചെറിയ വീട്ടിലേക്ക് കയറി............

" ചേച്ചി ഇന്ന് ഇവിടെ നിൽക്കുന്നുണ്ടോ "... അമ്മ ചായ എടുക്കാൻ പോയ നേരത്ത് മിഴിച്ചു കൊണ്ടാണ് രേവതി ഈ ചോദ്യം സൈറയോട് ചോദിച്ചത്.

സൈറ : അതെന്താ രേവതി?.. ഞാൻ നിക്കുന്നത് നിനക്ക് ഇഷ്ടമല്ലേ?....

കലക്കിയ തണുത്ത വെള്ളവുമായി സുഷമ അപ്പോഴേക്കും അങ്ങോട്ടേക്ക് നടന്ന് വന്നു.

രേവതി : അയ്യോ അതല്ല... ഇവിടെ സൗകര്യങ്ങൾ ഒക്കെ കുറവാണു ചേച്ചി. ചേച്ചിക്ക്...

സൈറ സുഷമയിൽ നിന്നും ഗ്ലാസ്‌ വാങ്ങി പറഞ്ഞു : എന്റെ രേവതി... ഞാൻ ജനിച്ചു വളർന്ന വീട് നീ കണ്ടിരുന്നെങ്കിൽ......ഈ ഹാൾ ഇല്ലേ, ഇതിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളൂ, മൊത്തത്തിൽ ആ

💬 Comments

View all comments